ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ നാല് കൈകളോട് കൂടിയ മനോഹരമായ വിഷ്ണു വിഗ്രഹം കണ്ടെടുത്തു. കഴിഞ്ഞ ദിവസം ബുദ്ഗാം ജില്ലയിലെ ഗുഡ്സതു ഗ്രാമത്തിൽ ഭൂമി കുഴിക്കുമ്പോഴാണ് വിഗ്രഹം കണ്ടത്. പ്രദേശവാസികൾ പോലീസിനെ അറിയിക്കുകയും സംഘം ഉടനെ സ്ഥലത്തെത്തി വിഗ്രഹം പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയും ചെയ്തു .
ആർക്കവൈസ് വകുപ്പും , പുരാവസ്തു മുസിയം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ശിൽപ്പം 9ാം നൂറ്റാണ്ടിലേതാണെന്നും ഏകദേശം 1200 വർഷം പഴക്കമുണ്ടെന്നുമുള്ള നിഗമനത്തിലെത്തി. വളരെ ഭംഗിയോട് കൂടി നിർമ്മിച്ച ശിൽപ്പം നാല് കൈകളും മൂന്ന് തലകളുമായി താമര ഇതളും കയ്യിലേന്തി നിൽക്കുന്ന വിഷ്ണുവിന്റേതാണെന്ന് തെളിഞ്ഞു. ഈ പ്രദേശത്ത് പഴയ ഗാന്ധാര നാഗരികത നിലനിന്നിരുന്നതിൽനാൽ വിഗ്രഹം വളരെ പഴക്കം ഉള്ളതാണെന്ന് പറയാൻ സാധിക്കും. മധുര സ്കൂൾ ഓഫ് ആർട്ടിന്റെ കരവിരുതും ഇതിൽ നിറഞ്ഞിരിക്കുന്നു എന്ന് വിദഗ്ദർ പറയുന്നു.
മുഹമ്മദ് ഗസ്നിയും , മുഹമ്മദ് ഗോറിയുമുൾപ്പെടുന്ന ഇസ്ലാമിക തീവ്രവാദികൾ ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്ക് അധിനിവേശം നടത്തി തച്ചുതകർത്ത നിരവധി ക്ഷേത്രങ്ങളും , വിഗ്രഹങ്ങളും ഇന്നും ഭാരതത്തിന്റെ നിരവധി പ്രദേശങ്ങളിലായി മണ്ണിനടിയിൽ കിടപ്പുണ്ട്. ജമ്മു കശ്മീരിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്യുകയും ആട്ടിയോടിക്കുകയും ചെയ്ത മുസ്ലിം ഭരണാധികാരികൾ അവിടങ്ങളിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ അടിച്ചുടക്കുകയുണ്ടായി. കഴിഞ്ഞ ദിവസം കണ്ടെടുത്ത വിഗ്രഹം ഈ കാലത്ത് തകർക്കപ്പെട്ട ക്ഷേതങ്ങളുടേതാകാമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇവിടെ നിന്ന് തന്നെ മറ്റൊരു വിഗ്രഹവും കണ്ടെടുത്തിരുന്നു രണ്ടും ഒരേ കാലഘട്ടത്തിലെയാണെന്നാണ് വിദഗ്ധർ പറയുന്നത്.
















Comments