ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ ബാർമറിലാണ് അപകടമുണ്ടായത്.
#WATCH | Rajasthan: A MiG-21 fighter aircraft of the Indian Air Force crashed near Barmer district. Further details regarding the pilots awaited pic.twitter.com/5KfO24hZB6
— ANI (@ANI) July 28, 2022
മിഗ്-21 ബൈസൺ എന്ന വിമാനം വ്യാഴാഴ്ച രാത്രി 9.10 ഓടെയാണ് തകർന്ന് വീണത്. വിമാനം പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും മരിച്ചതായി വ്യോമസേന അധികൃതർ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും വ്യോമസേന വ്യക്തമാക്കി.
ബാർമറിലെ ബിംദ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയുമായി വിവരങ്ങൾ ചർച്ച ചെയ്തു.
















Comments