ലക്‌നൗ: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥന്റെ വീടിന് മുൻപിൽ നിസ്‌കാരം. ഗോരഖ്പൂരിലാണ് സംഭവം. നിസ്‌കരിച്ച വ്യക്തിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഗോരഖ്പൂർ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഔദ്യോഗിക വസതിയ്‌ക്ക് മുൻപിലാണ് ഏകദേശം 60 വയസ്സിന് മേൽ പ്രായം തോന്നുന്ന വ്യക്തി നിസ്‌കരിച്ചത്. സംഭവ സമയം അതുവഴി പോയ ചിലർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചിത്രങ്ങൾ പ്രചരിച്ചപ്പോഴാണ് വസതിയ്‌ക്ക് മുൻപിൽ നിസ്‌കരിച്ച വിവരം അറിയുന്നതെന്ന് ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ സഞ്ജയ് കുമാർ മീണ വ്യക്തമാക്കി. എപ്പോൾ നടന്ന സംഭവാണ് ഇതെന്ന് വ്യക്തമല്ല. വൈകീട്ടോടെയാണെന്നാണ് ചിത്രത്തിൽ നിന്നും വ്യക്തമായത് . സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്ന ശേഷമേ ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ ലുലു മാളിലും, പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിലും നിസ്‌കാരം നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
















Comments