കോഴിക്കോട്: സുപ്രധാന പദവിയിലിരിക്കെ രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായി മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകൻ ഒ അബ്ദുറഹ്മാൻ ആണ് രാജ്യദ്രോഹ പ്രവർത്തനം നടത്തിയെന്ന് സ്വയം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച രേഖകൾ ഖത്തർ എംബിസിയ്ക്ക് നൽകാതെ കത്തിച്ചു കളഞ്ഞെന്നായിരുന്നു ഒരു സ്വകാര്യ ചടങ്ങിൽ അബ്ദുറഹ്മാൻ വ്യക്തമാക്കിയത്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീടുള്ള രണ്ട് വർഷം പരീക്ഷണ ഘട്ടമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിൽ അറബിലോകത്തിലെ ഇസ്ലാമിക സംഘടനകൾക്കും നേതാക്കൾക്കും ശക്തമായ എതിർപ്പ് ഉണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുമ്പോൾ താൻ ഖത്തർ എംബസിയിൽ പരിഭാഷകനായി ജോലി ചെയ്യുകയായിരുന്നു . ആ സമയം എല്ലാ ആഴ്ചയും നയതന്ത്ര ബാഗിനൊപ്പം ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതുമായി ബന്ധപ്പെട്ട ലഘുലേഖകളും ഉണ്ടാകും. ഇത് മാദ്ധ്യമങ്ങൾക്കും മറ്റ് ഓഫീസുകളിലും വിതരണം ചെയ്യുക തന്റെ ചുമതലയായിരുന്നു. എന്നാൽ ഇത് വിതരണം ചെയ്യാൻ പ്രയാസം തോന്നിയ താൻ ലഘുലേഖകൾ കത്തിച്ചു കളയുമായിരുന്നുവെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.
തന്നെ രാജ്യദ്രോഹി എന്നോ രാജ്യസ്‌നേഹി എന്നോ വിളിക്കാം എന്നും അബ്ദുറഹ്മാൻ പ്രഭാഷണ മദ്ധ്യേ പറയുന്നുണ്ട്.
















Comments