കട്ടൻ ചായ കുടിക്കാറുണ്ടോ? ഇതറിഞ്ഞോളൂ.. Health benefits of drinking Black Tea

Published by
Janam Web Desk

പാൽ ചായ, കട്ടൻ ചായ, ഹെർബൽ ചായ തുടങ്ങി പലവിധം ചായകൾ.. ഈ പാനീയം പലരുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. ദിവസവും ചായ കുടിച്ച് തുടങ്ങുന്നവർ, മൂന്നും നാലും ചായ വരെ പ്രതിദിനം കുടിക്കുന്നവർ എന്നിങ്ങനെ വ്യത്യസ്ത തരം ചായ പ്രേമികളുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബ്ലാക്ക് ടീ അഥവാ കട്ടൻ ചായ. നിരവധി ആരോഗ്യഗുണങ്ങൾ കൂടിയുള്ള പാനീയമാണ് കട്ടൻ ചായയെന്ന് പലർക്കുമറിയില്ല. കട്ടൻ ചായ എപ്രകാരമാണ് ശാരീരിക ആരോഗ്യത്തെ സഹായിക്കുന്നതെന്ന് നോക്കാം..

ഹൃദയത്തിന് നല്ലതാണ്: കട്ടൻ ചായയിൽ ഫ്ളവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് നല്ലതാണ്. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയ്‌ക്കൊപ്പം രക്തസമ്മർദ്ദം കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗ സാധ്യതയും കുറയ്‌ക്കും.

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു: നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള കൊഴുപ്പുകളാണ് ഉള്ളത്. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ ആണ് നല്ല കൊളസ്ട്രോൾ. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എഡിഎൽ) ചീത്ത കൊളസ്‌ട്രോൾ എന്നും അറിയപ്പെടുന്നു. ഇതിൽ എഡിഎല്ലിന് ധമനികളിൽ തടസം സൃഷ്ടിക്കാൻ കഴിയും. അതിനാൽ എൽഡിഎല്ലിന്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ കട്ടൻ ചായയ്‌ക്ക് കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കുടലിന്റെ ആരോഗ്യത്തിന്: കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ചീത്ത ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. ഇതുവഴി കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു: കട്ടൻ ചായയിലെ ഘടകങ്ങൾ രക്തസമ്മർദ്ദത്തെ മെച്ചപ്പെടുത്തുന്നു. അതുവഴി വൃക്കയുടെ തകരാറുകൾ ഒഴിവാക്കാനും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കും.

Share
Leave a Comment