ലക്‌നൗ : തീവ്രവാദ ബന്ധം സംശയിക്കുന്ന മദ്രസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. ഷഹൻപൂരിലെ ദിയോബന്ദിൽ താമസിക്കുന്ന ഫറൂഖ് എന്നയാളെയാണ് എൻഐഎ പിടികൂടിയത്. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് വിപിൻ ടാഡയാണ് ഇക്കാര്യം അറിയിച്ചത്.
ഇയാൾക്ക് പാകിസ്താനിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് രാജ്യത്തെ വിവരങ്ങൾ ചോർത്തി നൽകിയതായും വിവരമുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇയാൾ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
എന്നാൽ ഇത് ആദ്യമായല്ല തീവ്രവാദ ബന്ധമുള്ള മദ്രസ വിദ്യാർത്ഥികളെ പിടികൂടുന്നത്. ജൂൺ 23 ന് സമാനമായ രീതിയിൽ ഭീകര സംഘടനകളുമായി ബന്ധം പുലർത്തിയ റോഹിങ്ക്യൻ വിദ്യാർത്ഥി മുജീബുള്ളയെ ദിയോബന്ദിൽ നിന്ന് പിടികൂടിയിരുന്നു.
Comments