ഭുവനേശ്വർ: വൈവിധ്യങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കുമുണ്ട് സവിശേഷത. ശരീര ഘടനയിലും ശബ്ദത്തിലും നിറത്തിലും ഇരതേടുന്നതിലും അങ്ങനെയങ്ങനെ ഓരോ ജന്തുക്കളും വിവിധ തരത്തിലാണ് ഈ ആവാസ വ്യവസ്ഥയിൽ കഴിയുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ പ്രവീൺ കസ്‌വാൻ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയും ഭൂമിയിലെ ഈ വൈവിധ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന കറുത്ത വരയൻ കടുവയുടെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒഡിഷയിലെ സിമ്ലിപാൽ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. കറുത്ത കടുവയുടെ ശരീരത്തിൽ ഓറഞ്ച് നിറത്തിലുള്ള വരകളാണുള്ളത്. ജനിതകമാറ്റം കൊണ്ട് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണിതെന്ന് പ്രവീൺ കസ്‌വാൻ സൂചിപ്പിച്ചു.
The black tigers of #India. Do you know there are pseudo- melanistic tigers found in Simlipal. They are due to genetic mutation & highly rare. @susantananda3 pic.twitter.com/oEMCqRYKiF
— Parveen Kaswan, IFS (@ParveenKaswan) July 30, 2022
2007-ലാണ് ഇവ ആദ്യമായി ഇന്ത്യയിൽ കാണപ്പെടുന്നത്. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ പലപ്പോഴായി ഇത്തരം കടുവകളെ കണ്ടെത്തി. അപൂർവമായ ജനിതക മാറ്റം കൊണ്ട് സംഭവിക്കുന്നതാണിതെന്നും ഇത്തരത്തിലുള്ള കടുവകൾ വളരെ ചുരുക്കം ചിലത് മാത്രമേയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിൽ 14 വ്യത്യസ്ത നിറത്തിലുള്ള കടുവകളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tigers are symbol of sustainability of India’s forests…
Sharing an interesting clip of a rare melanistic tiger marking its territory on international Tigers day.
From a Tiger Reserve poised for recovery of an isolated source population with a very unique gene pool. Kudos🙏🙏 pic.twitter.com/FiCIuO8Qj4— Susanta Nanda IFS (@susantananda3) July 29, 2022
സ്യൂഡോ മെലാനിസം മൂലമാണ് ഇത്തരത്തിൽ കടുവകൾക്ക് നിറവ്യത്യാസം സംഭവിക്കുന്നതെന്ന് പറയപ്പെടാറുണ്ട്. ശരീരത്തിലെ വരകളുടെ നിറത്തിൽ മാറ്റം വരുന്നതാണിത്. ചില സീബ്രകൾക്കും സ്യൂഡോ മെലാനിസം മൂലം നിറവ്യത്യാസം വരാറുണ്ട്. സാധാരണ ഗതിയിൽ വെളുത്ത ശരീരത്തിൽ കറുത്ത വരകളാണ് സീബ്രകൾക്കുള്ളത്. എന്നാൽ സ്യൂഡോ മെലാനിസം മൂലം കറുത്ത ശരീരത്തിൽ വെളുത്ത വരകൾ വരുന്നു.
Comments