ചെന്നൈ: ഡി എം കെയുമായി ഒരുകാരണവശാലും ബന്ധമുണ്ടാക്കില്ലന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപിയുടെ ആശയവും അവരുടെ ആശയവും തമ്മിൽ യാതൊരു പൊരുത്തവും ഇല്ലാത്തതാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിജെപി തമിഴ്‌നാട്ടിലെ മുഴുവൻ സീറ്റുകളിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 28ന് ചെന്നൈയിൽ നടന്ന 44ാമത് ചെസ്സ് ഒളിമ്പ്യാഡ് ഉദ്‌ഘാടന വേളയിൽ പ്രധാനമന്ത്രിയോടൊപ്പം എം കെ സ്റ്റാലിൽ വേദി പങ്കിട്ടിരുന്നു. ഈ സംഭവം ഉന്നയിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഡിഎംകെയുടെ മുതിർന്ന നേതാക്കൾ പ്രത്യേക തമിഴ്‌നാടിനെ കുറിച്ചാണ് വാദിക്കുന്നത്. അവരിൽ പലരും പ്രാദേശിക വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബിജെപി ഈ നിലപാടിനെതിരാണ്.
ഡി എം കെയുമായി കൂട്ട് കൂടുന്ന കാര്യത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കാൻ സാധിക്കുകയില്ല. അവരുടെ ആശയങ്ങൾ ബിജെപിയുടെ ഡി എൻ എയ്‌ക്കും പാർട്ടി പ്രവർത്തകരുടെ വിശ്വാസങ്ങൾക്കും എതിരാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ ബിജെപി ഗവർണ്ണർ ഭരണം ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ കുറ്റപ്പെടുത്തി. ഇതിനു മറുപടിയായി അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി 370ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന പല സർവ്വേകളും സൂചിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി
















Comments