ചെന്നൈ: 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി.തമിഴ്നാട്ടിലെ മയിലാടുതുറെയിലാണ് സംഭവം. യുവതിയുടെ വീടിനു മുന്നിലെ സിസിടിവി ശ്രദ്ധയിൽ പെട്ടതോടെ യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
പ്രതികളിൽ ഒരാളായ വിഘ്‌നേശ്വരനുമായി സൗഹൃദത്തിലായിരുന്നു യുവതി. പിന്നീട് ഇയാൾ നിരന്തരമായി യുവതിയെ പിന്തുടർന്നതായും യുവതി പോലീസിനെ അറിയിച്ചു.
ജൂലൈ 12 ന് പ്രതി യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. പോലീസ് പ്രതിയ്‌ക്കായി തിരച്ചിലുകൾ ആരംഭിച്ചിരുന്നു. ഈ സമയത്താണ് പ്രതിയും അയാളുടെ 14 സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതും. കത്തി ഉപയോഗിച്ച് കുടുംബാംഗങ്ങളെ ഭീഷണി പെടുത്തിയതായും യുവതി വ്യക്തമാക്കി.
പോലീസിന്റെ കൃത്യ സമയത്തെ ഇടപെടൽ കാരണമാണ് പ്രതിയെ പിടി കൂടാൻ സഹായിച്ചത്. ദ്രുതഗതിയിൽ അന്വേഷണ സംഘത്തെ രൂപീകരിക്കുകയും പ്രതികളുടെ കാർ പിന്തുടർന്ന് ദേശീയ പാതയിൽ നിന്നും വിഘ്‌നേശ്വരനെയും രണ്ട് കൂട്ടാളികളെയും പിടി കൂടുകയുമായിരുന്നു.
Comments