ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. പുരുഷൻമാരുടെ 109 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിംഗ് വെങ്കലം നേടി. ആകെ 355 കിലോ ഗ്രാം ഉയർത്തിയായിരുന്നു ലവ്പ്രീതിന്റെ മെഡൽ നേട്ടം.
സ്‌നാച്ചിൽ 163 കിലോയും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 192 കിലോ ഗ്രാം ഭാരവുമായിരുന്നു ലവ്പ്രീത് ഉയർത്തിയത്. കാമറൂണിന്റെ ജൂനിയര്‍ പെറിക്ലക്‌സ് എന്‍ഗാഡ്യ ന്യാബെയേയുവിനാണ് (361 കിലോ ഗ്രാം ഭാരം) സ്വർണം. സ്‌നാച്ചില്‍ 160 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 201 കിലോയും കാമറൂൺ താരം ഉയര്‍ത്തി. സമോവയുടെ ജാക്ക് ഹിറ്റില ഒപ്പലോജിയാണ് വെളളിമെഡല്‍ നേടിയത്. താരം 358 കിലോ ഭാരം ഉയര്‍ത്തി.
അതേസമയം ദേശീയ റെക്കോർഡ് നേടിയാണ് ലവ്പ്രീത് വെങ്കല മെഡൽ സ്വന്തമാക്കിയത്. പഞ്ചാബ് സ്വദേശിയായ ലവ്പ്രീത് മെഡൽ നേടിയതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യ കരസ്ഥമാക്കിയ മെഡലുകളുടെ എണ്ണം ഒമ്പതായി.
This man #lovepreetsingh in #CWG2022 #Weightlifting 🏋️ #TeamIndia 🔥👊🏻 pic.twitter.com/O9vIBTp6MC
— Gurdeep Singh (@gur_dhillon22) August 3, 2022
ഇതുവരെ 13 മെഡലുകളാണ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയത്. അഞ്ച് സ്വർണ മെഡലുകളും നാല് വെള്ളിയും നാല് വെങ്കലവുമാണ് ഇതുവരെ ഇന്ത്യൻ താരങ്ങൾ കരസ്ഥമാക്കിയത്.
Comments