ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഹൈജംപ് താരം തേജസ്വിൻ ശങ്കർ. ഇന്ത്യയ്‌ക്കായി വെങ്കലം സ്വന്തമാക്കിയപ്പോൾ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി തേജസ്വിൻ മാറി. എന്നാൽ ഈ അഭിമാന നേട്ടത്തിനായുള്ള തേജസ്വിന്റെ പോരാട്ടം അത്ര അനായാസമായിരുന്നില്ല. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള കായിക താരങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ അത്‌ലറ്റായിരുന്നു തേജസ്വിൻ.
വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം തേജസ്വിന് ഉറപ്പിക്കാൻ കഴിഞ്ഞത്. കോമൺവെൽത്ത് ഗെയിംസ് 2022ന് ബർമിങ്ങാമിൽ കൊടിയേറുമ്പോൾ പങ്കെടുക്കാനുള്ള എല്ലാ ഇന്ത്യൻ താരങ്ങളും അവിടെ സന്നിഹിതരായിരുന്നു. എന്നാൽ തേജസ്വിൻ മാത്രം സ്വന്തം വീട്ടിലിരുന്ന് ഗെയിംസിന്റെ ഓപ്പണിംഗ് സെറിമണി ടെലിവിഷനിലൂടെ കണ്ടു.
ഹൈജംപ് മത്സരം ആരംഭിക്കുന്നതിന് വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് തേജസ്വിൻ ബർമിങ്ങാമിലെത്തുന്നത്. ചെന്നൈയിൽ വെച്ച് നടന്ന ഇന്റർ-സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാലായിരുന്നു ഗെയിംസിലേക്കുള്ള പ്രവേശനാനുമതി തേജസ്വിന് നിഷേധിക്കപ്പെട്ടത്. അത്‌ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാൻ ഡൽഹി ഹൈക്കോടതിയിൽ തേജസ്വിൻ ഹർജി നൽകി. ഒടുവിൽ ഗെയിംസിൽ പങ്കെടുക്കാൻ തേജസ്വിന് അനുമതി നൽകണമെന്ന ഉത്തരവ് അത്‌ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കും രാജ്യത്തെ ഒളിമ്പിക് അസോസിയേഷനും കോടതി നൽകി.
#TejaswinShankar claims a #Bronze medal 🥉 with a 2.22m jump!
Just a few days back Tejaswin Shankar was sitting in his room while the Indian contingent was taking part in the opening ceremony because his visa and tickets had yet not arrived. Today he's bagged a #HighJump bronze. pic.twitter.com/tQ8CjZVxm8— Sahil Kubba (@sahilkubba) August 3, 2022
നിയമപോരാട്ടങ്ങൾ അവസാനിച്ച് ബർമിങ്ങാമിലേക്ക് പുറപ്പെടാൻ തേജസ്വിൻ ഒരുങ്ങുമ്പോഴേക്കും അവിടെ കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ചിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി തേജസ്വിൻ നടത്തിയ നിയമപോരാട്ടങ്ങൾ ഒടുവിൽ വെറുതെയായില്ല. 2.22 മീറ്റർ ചാടി ഹൈജംപിൽ വെങ്കലം നേടാൻ തേജസ്വിന് കഴിഞ്ഞു. കോമൺവെൽത്ത് ചരിത്രത്തിലെ തന്നെ ആദ്യ ഹൈജംപ് മെഡൽ. അതുകൊണ്ട് കൂടിയാണ് ഈ നേട്ടം സ്വർണത്തേക്കാൾ വിശേഷപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചത്.
The first-ever Indian athlete to win a medal in high jump at CWG for India. Congratulations Tejaswani Shankar on creating history and also winning your first medal win at CWG. This bronze is more special than a gold!! pic.twitter.com/nGPgrnnoUQ
— Anurag Thakur (@ianuragthakur) August 3, 2022
Comments