ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് തിരുത്തി സ്വർണ്ണ നേട്ടം കൈവരിച്ച സുധീറിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാ സ്‌പോർട്‌സ് മെഡൽ പട്ടികയിലേക്ക് സുധീറിലൂടെ തുടക്കം. ‘അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലമാണ് സ്വർണ്ണ മെഡൽ. ഭാവിയിലെ മത്സരങ്ങൾക്ക് ആശംസകളും’ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
പുരുഷന്മാരുടെ പവർലിഫ്റ്റിങ്ങിൽ 212 കിലോ ഭാരമുയർത്തിയാണ് സുധീർ ചരിത്രം സൃഷ്ടിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ പാരാലിഫ്റ്റിങ്ങ് വിഭാഗത്തിൽ ആദ്യമായിട്ടാണ് ഇന്ത്യയ്‌ക്ക് മെഡൽ ലഭിക്കുന്നത്. നൈജീരിയയുടെ ഇക്കേച്ചുക്വുവിനെ 0.9 പോയിന്റുകൾക്ക് തോൽപ്പിച്ചാണ് സുധീർ സ്വർണം ഉറപ്പിച്ചത്. ഫൈനലിൽ 134.5 പോയിന്റ് സുധീർ നേടി മെഡൽ ഉറപ്പിക്കുകയായിരുന്നു. ഭാരോദ്വഹനത്തിൽ മുതിർന്ന പരിശീലകനായി ജോലി ചെയ്യുന്ന സുധീർ ഹരിയാനയിൽ സർക്കാർ ഉദ്യോഗസ്ഥനാണ്.
A great start to the CWG 2022 para-sports medal count by Sudhir! He wins a prestigious Gold and shows yet again his dedication and determination. He has been consistently performing well on the field. Congratulations and best wishes to him for all upcoming endeavours. pic.twitter.com/6V2mXZsEma
— Narendra Modi (@narendramodi) August 5, 2022
2013ൽ സുധീർ സോനിപത്തിലാണ് ആദ്യമായി പവർലിഫ്റ്റിംഗിൽ പങ്കെടുത്തത്. കഴിഞ്ഞ ജൂണിൽ, ദക്ഷിണ കൊറിയയിൽ നടന്ന ലോക പാരാ പവർലിഫ്റ്റിംഗ് ഏഷ്യ-ഓഷ്യാനിയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 88 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. 214 കിലോഗ്രാം ഭാരമാണ് അദ്ദേഹം പൂർത്തിയാക്കിയത്.2022ൽ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിലും സുധീറിന്റെ സാന്നിദ്ധ്യമുണ്ടാകും. കൊറോണ പശ്ചാത്തലത്തിൽ മത്സരം അടുത്ത വർഷത്തേയ്‌ക്ക് മാറ്റി വെച്ചു.
















Comments