കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി പാരാലിഫ്റ്റർ സുധീർ; അർപ്പണബോധത്തെയും നിശ്ചയദാർഢ്യത്തെയും അനുമോദിച്ച് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി പാരാലിഫ്റ്റർ സുധീർ; അർപ്പണബോധത്തെയും നിശ്ചയദാർഢ്യത്തെയും അനുമോദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 11:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് തിരുത്തി സ്വർണ്ണ നേട്ടം കൈവരിച്ച സുധീറിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാ സ്‌പോർട്‌സ് മെഡൽ പട്ടികയിലേക്ക് സുധീറിലൂടെ തുടക്കം. ‘അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലമാണ് സ്വർണ്ണ മെഡൽ. ഭാവിയിലെ മത്സരങ്ങൾക്ക് ആശംസകളും’ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

പുരുഷന്മാരുടെ പവർലിഫ്റ്റിങ്ങിൽ 212 കിലോ ഭാരമുയർത്തിയാണ് സുധീർ ചരിത്രം സൃഷ്ടിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ പാരാലിഫ്റ്റിങ്ങ് വിഭാഗത്തിൽ ആദ്യമായിട്ടാണ് ഇന്ത്യയ്‌ക്ക് മെഡൽ ലഭിക്കുന്നത്. നൈജീരിയയുടെ ഇക്കേച്ചുക്വുവിനെ 0.9 പോയിന്റുകൾക്ക് തോൽപ്പിച്ചാണ് സുധീർ സ്വർണം ഉറപ്പിച്ചത്. ഫൈനലിൽ 134.5 പോയിന്റ് സുധീർ നേടി മെഡൽ ഉറപ്പിക്കുകയായിരുന്നു. ഭാരോദ്വഹനത്തിൽ മുതിർന്ന പരിശീലകനായി ജോലി ചെയ്യുന്ന സുധീർ ഹരിയാനയിൽ സർക്കാർ ഉദ്യോഗസ്ഥനാണ്.

A great start to the CWG 2022 para-sports medal count by Sudhir! He wins a prestigious Gold and shows yet again his dedication and determination. He has been consistently performing well on the field. Congratulations and best wishes to him for all upcoming endeavours. pic.twitter.com/6V2mXZsEma

— Narendra Modi (@narendramodi) August 5, 2022

2013ൽ സുധീർ സോനിപത്തിലാണ് ആദ്യമായി പവർലിഫ്റ്റിംഗിൽ പങ്കെടുത്തത്. കഴിഞ്ഞ ജൂണിൽ, ദക്ഷിണ കൊറിയയിൽ നടന്ന ലോക പാരാ പവർലിഫ്റ്റിംഗ് ഏഷ്യ-ഓഷ്യാനിയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 88 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. 214 കിലോഗ്രാം ഭാരമാണ് അദ്ദേഹം പൂർത്തിയാക്കിയത്.2022ൽ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിലും സുധീറിന്റെ സാന്നിദ്ധ്യമുണ്ടാകും. കൊറോണ പശ്ചാത്തലത്തിൽ മത്സരം അടുത്ത വർഷത്തേയ്‌ക്ക് മാറ്റി വെച്ചു.

Tags: PMMODICOMMON WEALTH GAMES
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies