ബീജിംഗ്: ലോകശക്തികളുടെ പ്രതിരോധ സംവിധാനങ്ങളെ വീണ്ടും കോപ്പിയടിച്ച് അപരനെ നിർമ്മിച്ച് ചൈന. ബോയിംഗിന്റെ അപ്പാച്ചെ ഫൈറ്റർ ഹെലികോപ്റ്ററിന്റെ തനി മാതൃകയാണ് ചൈന നിർമ്മിച്ച് പാകിസ്താന് കൈമാറിയത്. പുതിയ സെഡ്-10എംഇ ഹെലികോപ്റ്ററുകളാണ് ചൈനീസ് പ്രതിരോധ സേന നിർമ്മിച്ചത്. ഇതേ വിമാനങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ ചൈന പാകിസ്താന് കൈമാറിയിരിക്കുന്നു എന്നാണ് ആഗോള പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്.
ചൈനയുടെ സമൂഹമാദ്ധ്യമമായ വീബോയിൽ വന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിലെ ചിത്രങ്ങളെല്ലാം സെഡ്-10 ഹെലികോപ്റ്ററുകളുടെ വിവിധ പരിശീലനങ്ങളാണ്. അഞ്ച് പരിശീലന പരിപാടികളാണ് കരയിലും മലനിരകളിലും കടലിലുമായി ചൈന നടത്തിയത്. കാരക്കോറം മലനിരകളിലാണ് ചൈനീസ് കരസേനയുടെ വ്യോമവിഭാഗം സെഡ്-10 എംഇ വിമാനം പരീക്ഷണം നടത്തിയത്.
സെഡ്-10എംഇ ഹെലികോപ്റ്ററുകൾ ഒരെണ്ണത്തിന് 5100 കിലോഗ്രാം ഭാരമുള്ളവയാണ്. 1120 കിലോമീറ്റർ വരെ ദൂരം ഒറ്റയടിക്ക് താണ്ടാനാകുന്നവയാണ് സെഡ്-10. ഇതിൽ 23 മില്ലീമീറ്റർ റിവോൾവർ പിസ്റ്റളുകളും പുറമേ നാല് മിസൈലുകളും ഘടിപ്പിക്കാനാവും. ആകാശത്തു വെച്ചു തന്നെ ശത്രുവിമാനങ്ങളെ തകർക്കാനുള്ള മിസൈലുകളാണ് ഹെലികോപ്റ്ററി ലുള്ളതെന്നാണ് ചൈനയുടെ അവകാശവാദം. ഇതിനൊപ്പം 16 ടാങ്ക് വേധ മിസൈലുകളും നാല് 7 ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങളും രണ്ട് 32 ബാരൽ റോക്കറ്റ് ലോഞ്ചറുകളും ഒരേ സമയം തൊടുക്കാനും ഹെലികോപ്റ്ററിനാകുമെന്നാണ് ചൈനീസ് സൈന്യം അവകാശപ്പെടുന്നത്.
പാകിസ്താന് ഹെലികോപ്റ്ററുകൾ നൽകുന്നത് വഴി ഹിമാലയൻ മലനിരകളിൽ തങ്ങളുടെ സാങ്കേതിക വിദ്യ പരീക്ഷിക്കാനും ചൈന പരോക്ഷമായി ശ്രമിക്കുകയാണ്. ഈ വർഷം ജനുവരിയിൽ തുർക്കി നിർമ്മിച്ച ടി129 ഹെലികോപ്റ്ററുകളുടെ കറാറുകൾ നിലനിൽക്കേ യാണ് പാകിസ്താൻ ചൈനയുടെ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. ആകെ 30 ഹെലികോപ്റ്റ റുകളാണ് പാകിസ്താൻ ആദ്യം സ്വന്തമാക്കുന്നത്. ഇന്ത്യാ-പാക് അതിർത്തിയിലെ സാമ്പത്തിക ഇടനാഴികളിലെ ചൈനീസ് താവളങ്ങളിൽ ഇത്തരം ഹെലികോപ്റ്ററുകൾ ചൈന വിന്യസി ക്കുമെന്നാണ് സൂചന.
















Comments