നരേന്ദ്രമോദി പറഞ്ഞു ‘ഭാവിയിൽ ഇവിടെ ലോകത്തിന്റെ വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറും’; ‘മോദി സർക്യൂട്ട്’ ആരംഭിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ

Published by
Janam Web Desk

ഡെറാഡൂൺ: ജിം കോർബെറ്റ് ദേശീയോദ്യനത്തിൽ ‘മോദി സർക്യൂട്ട് ‘ ടൂറിസം പദ്ധതി ആരംഭിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. 2019-ൽ ‘മാൻ വേഴ്‌സസ് വൈൽഡ് ‘എന്ന് അതിജീവന റിയാലിറ്റി ഷോയുടെ ചിത്രീകരണ സമയത്ത് പ്രാധാനമന്ത്രി സന്ദർശിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയാകും പദ്ധതി അവതരിപ്പിക്കുക. അവതാരകൻ ബിൽ ഗ്രിൽസിനൊപ്പം ചിത്രീകരിച്ച പരിപാടി ഡിസികവറി ചാനലിലാണ് സംപ്രേഷണം ചെയ്തിരുന്നത്.

2019 ഓഗസ്റ്റിൽ സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിലാണ് ഗ്രിൽസിനൊപ്പം മോദിയും പങ്കെടുത്തത്. താൽക്കാലികമായി നിർമ്മിച്ച ചങ്ങാടത്തിൽ ഇരുവരും കോസി നദി മുറിച്ച് കടന്ന് കടുവ സങ്കേതത്തിലെത്തിയിരുന്നു. താൻ സന്ദർശിച്ച പ്രദേശം ലോകത്തിന്റെ വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് അന്ന് മോദി പറഞ്ഞിരുന്നു.മോദി ധ്യാനത്തിലിരിക്കുന്ന ചിത്രമെടുത്ത രുദ്ര ഗുഹ, ചങ്ങാടം തുഴഞ്ഞ ഇടം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഇതു സംബന്ധിച്ച് അറിയിപ്പു ബോർഡുകൾ സ്ഥാപിക്കുമെന്ന് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് അറിയിച്ചു. ക്രോയേഷ്യൻ സന്ദർശനത്തിന് ഇടയിൽ ഗെയിം ഓഫ് ത്രോൺസ് പര്യടനത്തെക്കുറിച്ച് കേട്ടപ്പോഴാണ് ഇത്തരത്തിൽ മോദി സർക്യൂട്ടെന്ന ആശയം ഉദിച്ചതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

കാലഘട്ടത്തെ സ്വാധീനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം സന്ദർശിക്കുന്ന സ്ഥലങ്ങൾ ആളുകൾക്കിടയിൽ വലിയ താൽപ്പര്യം ജനിപ്പിക്കുന്നുവെന്നും ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോർഡിന്റെ സാഹസിക കായിക വിഭാഗം അഡീഷണൽ സിഇഒ കേണൽ അശ്വിനി പുണ്ഡിർ ചൂണ്ടിക്കാട്ടി.

Share
Leave a Comment