ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ഉൽപ്പന്നങ്ങളിൽ തായ്‌വാൻ ലേബലുകൾ ഉപയോഗിക്കരുതെന്ന് ആപ്പിൾ. പകരം ചൈനയുടെ കസ്റ്റംസ് നിയമം അനുസരിക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനി ആപ്പിൾ വിതരണക്കാരോട് ആവശ്യപ്പെട്ടു. തായ്‌വാനിൽ നിർമ്മിച്ച ആപ്പിളിന്റെ ഭാഗങ്ങളിൽ തായ്‌വാൻ ചൈന എന്നോ ചൈനീസ് തായ്‌പേയ് എന്ന ലേബലോ പതിച്ചിരിക്കണം. ഈ നിയമം നടപ്പിലാക്കി തുടങ്ങിയതായി യു എസ് ആസ്ഥാനമാക്കിയുള്ള കമ്പനി വിതരണക്കാരോട് പറഞ്ഞു. കയറ്റുമതി തടസപ്പെടാതിരിക്കാൻ നിയമങ്ങൾ കർശനമായും പാലിക്കാൻ വിതരണക്കാരോട് കമ്പനി ആവശ്യപ്പെട്ടു.
തായ്‌വാനിൽ നിന്ന് ചൈനയിലേക്കുള്ള ഷിപ്പ്മെന്റുകൾക്കായി ലേബലുകളിൽ ഭേദഗതി വരുത്താൻ വിതരക്കാർ ഉടൻ തയ്യാറാകണം. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയാൽ ഗുരുതര പ്രശ്നങ്ങൾക്ക് ഒരുപക്ഷെ അത് കാരണമായേക്കാം എന്ന് വൃത്തങ്ങൾ പറയുന്നു. ചട്ടങ്ങൾ ലംഘിച്ച് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ചൈനീസ് കസ്റ്റംസ് അധികാരികൾക്ക് പിടിച്ചെടുക്കാൻ അധികാരം ഉണ്ടായിരിക്കുമെന്ന് അധികാരികൾ പറഞ്ഞു. നിയമ ലംഘനത്തിന് 4000 യുവാൻ ( 46 ,972.73 രൂപ ) വരെ പിഴ ഈടാക്കിയേക്കും.
ചൈന കടുത്ത പ്രതിരോധമാണ് തായ്‌വാനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തായ്‌വാൻ നിയന്ത്രണ രേഖ മറികടന്നു നിരവധി തവണ സൈനിക അഭ്യാസം നടത്തിയിരുന്നു. എന്നാൽ ചൈനക്ക് മേൽ തായ്‌വാനും പ്രതിരോധം തീർത്തിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments