ന്യൂഡൽഹി: ലോകരാജ്യങ്ങൾ ഇന്ന് അനുഭവിക്കുന്ന ചിപ്പ് പ്രതിസന്ധിക്ക് പിന്നിലെ മൂലകാരണം ചൈനയാണെന്ന് മഹീന്ദ്ര ഗൂപ്പ് ചെയർമാർ ആനന്ദ് മഹീന്ദ്ര. ഇത് പരിഹരിക്കാൻ ഇന്ത്യക്ക് മുൻകൈ എടുക്കാനാകും എന്നും ചൈന സൃഷ്ടിച്ച വിടവ് നികത്താൻ ഇന്ത്യ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകൃതി ഒരു ശൂന്യതയെ വെറുക്കുന്നു, നമ്മുടേത് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ അത് നികത്താൻ തിരക്കുകൂട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ചൈനയിലെ പ്രതിസന്ധി മറ്റ് രാജ്യങ്ങൾക്കുള്ള അവസരമാണെന്നും ഇത് ഇന്ത്യ ഇരുകൈയ്യും നീട്ടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിതരണ ശൃംഖല പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്. കമ്പനികളും രാജ്യങ്ങളും ഇതര വിതരണ സ്രോതസ്സുകൾ തേടും. ഇത് ലോകമെമ്പാടും അവസരങ്ങളുടെ പോക്കറ്റുകൾ സൃഷ്ടിക്കും. കാര്യമായ വിതരണ ശൃംഖല പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്, ഈ ‘സോഴ്സിംഗ്’ വൈവിധ്യവൽക്കരണത്തിന്റെ ഗുണഭോക്താക്കളിൽ ഒരാളായിരിക്കാം ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാണ്. ഭൗമരാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ ഗുണഭോക്താക്കളാകാൻ പോകുകയാണ് നമ്മൾ.’ അദ്ദേഹം പറഞ്ഞു. ചൈനയ്ക്കെതിരെ നമുക്ക് മത്സരിക്കാം ഇതിലൂടെ വിതരണ ശൃംഖലയിലെ പുതിയ ഗെയിം പ്ലെയറുാകാമെന്നും സാഹചര്യം അവസരങ്ങളാൽ നിറഞ്ഞതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
Comments