ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ കരുത്തൻ; മഹീന്ദ്ര എക്സ്‌യുവി 700 പപ്പടം പോലെ തകർന്നു ; ക്രാഷ് ടെസറ്റ് റേറ്റിംഗ് വെറുതെയോ ? സാമൂഹ്യമാദ്ധ്യമങ്ങളിൽ വാഗ്വാദം- Mahindra xuv 700, Accident
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Vehicle

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ കരുത്തൻ; മഹീന്ദ്ര എക്സ്‌യുവി 700 പപ്പടം പോലെ തകർന്നു ; ക്രാഷ് ടെസറ്റ് റേറ്റിംഗ് വെറുതെയോ ? സാമൂഹ്യമാദ്ധ്യമങ്ങളിൽ വാഗ്വാദം- Mahindra xuv 700, Accident

Janam Web Desk by Janam Web Desk
Aug 6, 2022, 07:29 pm IST
A A
FacebookTwitterWhatsAppTelegram

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്വന്തമാക്കിയതും സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്രയുടെ വാഹനങ്ങളിൽ മികച്ചതുമാണ് എസ്‍യുവി 700. എന്നാൽ തമിഴ്നാട്ടിലെ തീരുപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടം വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചക്കൾക്ക് വഴി വെച്ചിരിക്കുകയാണ്. വാഹനത്തിന് ലഭിച്ച 5 സ്റ്റാറിനെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചേരി തിരിഞ്ഞ് തർക്കം നടക്കുന്നു. തിരുപ്പൂർ ജില്ലയിലെ കൊടുവായിന് സമീപമാണ് അപകടം നടന്നത്. അമിത വേ​ഗതയിൽ വന്ന എസ്‍യുവി 700 സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരിൽ അഞ്ച് പേരും മരണപ്പെട്ടു. ഒരാളുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്.

അമിത വേ​ഗത്തിൽ വന്ന എസ്‍യുവിയുടെ ഇടിയുടെ ആഘാതത്തിൽ ബസ് റോഡിനോട് ചേർന്നുള്ള കുഴിയിലേക്ക് മറിഞ്ഞു. ബസിന്റെ ആക്സിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്. എസ്‍യുവിയുടെ മുൻഭാ​ഗവും റൂഫും പൂർണ്ണമായും തകർന്നു. കാറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ ലഭിച്ച വാഹനമാണ് തകർന്നിരിക്കുന്നതെന്ന് ചിലർ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതോടെ മറുഭാ​ഗം ക്രാഷ് ടെസ്റ്റ് സംബന്ധിച്ചും വാഹനത്തിന്റെ മികവ് ചൂണ്ടിക്കാട്ടിയും രം​ഗത്തു വന്നു. എസ്‍യുവി പൂർണ്ണമായും തകരണമെങ്കിൽ, ആക്സിൽ അടക്കം തകർന്ന് ബസ് കുഴിയിൽ ചെന്ന് പതിക്കണമെങ്കിൽ കാർ ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും വേ​ഗത്തിൽ വന്ന് നിയന്ത്രണം വിട്ടതാകാണം എന്ന് വാഹനപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ വിപണിയിലിറങ്ങിയ എസ്‍യുവികളിൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്വന്തമാക്കിയ വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര എസ്‍യുവി 700. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റുകളിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5-സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിൽ 4-സ്റ്റാർ റേറ്റിംഗുമാണ് മഹീന്ദ്ര XUV700 നേടിയത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 17 പോയിന്റിൽ 16.03 പോയിന്റ് വാഹനം സ്വന്തമാക്കിയിരുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമ്മിത കാറാണ് മഹീന്ദ്ര XUV700. 7 എയർബാഗുകൾ, ESP, ADAS എന്നിങ്ങനെ അധിക സുരക്ഷാ സവിശേഷതകളുള്ള ഏറ്റവും മികച്ച എസ്‍യുവിയാണ് മഹീന്ദ്ര XUV700 എന്ന് എൻസിഎപി പറഞ്ഞിരുന്നു.

വലിയ സുരക്ഷ സംവിധാനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന വാഹനം എങ്ങനെയാണ് വലിയ അപകടം വരുത്തി വെച്ചതെന്ന് പലരും ചോദിക്കുന്നു. അതിന് വിദ​​ഗ്ദരും വാഹനപ്രേമികളും കൃത്യമായ ഉത്തരവും നൽകുന്നു. എത്ര സുരക്ഷ പ്രധാനം ചെയ്യുന്ന വാഹനമാണെങ്കിലും അളവിൽ കവിഞ്ഞ അമിത വേ​ഗതയും നിയന്ത്രണമില്ലായ്മയും ആഘാതവും യാത്രക്കാരുടെ ജീവനെടുക്കും. ഒരു വാഹനം ക്രാഷ് ടെസ്റ്റ് നടത്തുക 64 കിലോമീറ്റർ വേ​ഗതയിലാണ്. മഹീന്ദ്ര XUV700 പരമാവധി സ്പീഡ് 200kmph ആണ്. തിരുപ്പൂരിൽ നടന്ന അപകടം അനിയന്ത്രിതമായ വേ​ഗതയിൽ വന്നതുകൊണ്ട് മാത്രം സംഭവിച്ചതാണ്. വാഹനം 150 kmph-ൽ അധികം വേ​ഗതയിലാണ് എത്തിയത്. അതിനാൽ തന്നെ ചിന്തിക്കാൻ കഴിയാത്ത അത്രയും വലിയ ആഘാതമാണ് വാഹനത്തിന് സംഭവിച്ചിരിക്കുന്നത്. ആക്സിൽ പൂർണ്ണമായും തകർത്ത് ബസിനെ റോഡിൽ നിന്നും തെറിപ്പിക്കണമെങ്കിൽ വാഹനത്തിന്റെ സ്പീഡ് മാത്രമല്ല കരുത്തുമാണ് തെളിയുന്നത്. എത്ര വലിയ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാലും തെറ്റായ ഡ്രൈവിം​ഗ് അപകടം വിളിച്ചു വരുത്തുമെന്നാണ് തമിഴ്നാട്ടിലുണ്ടായ അപകടം ചൂണ്ടിക്കാണിക്കുന്നത്.

Tags: #mahindra
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

വിപ്ലവത്തിനായി കളത്തില്‍ മറ്റൊരു താരം കൂടി! ഇ-വാഹന പതിപ്പുമായി ജീപ്പ് എത്തുന്നു

വിപ്ലവത്തിനായി കളത്തില്‍ മറ്റൊരു താരം കൂടി! ഇ-വാഹന പതിപ്പുമായി ജീപ്പ് എത്തുന്നു

antony raju

വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം; മന്ത്രി ആന്റണി രാജു

ഇനി ട്രെയിനിൽ സീറ്റുകൾ ഒഴിവില്ലെന്ന് പറയേണ്ട; ഒഴിവുള്ള സീറ്റുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗം ഇതാ..

ഇനി ട്രെയിനിൽ സീറ്റുകൾ ഒഴിവില്ലെന്ന് പറയേണ്ട; ഒഴിവുള്ള സീറ്റുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗം ഇതാ..

കാർബൺ രഹിത ഗതാഗതത്തിന് തുടക്കം കുറിച്ച് ടെക് മഹീന്ദ്ര; ജീവനക്കാർക്കായി ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ അവതരിപ്പിച്ചു

കാർബൺ രഹിത ഗതാഗതത്തിന് തുടക്കം കുറിച്ച് ടെക് മഹീന്ദ്ര; ജീവനക്കാർക്കായി ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ അവതരിപ്പിച്ചു

Load More

Latest News

നാസയുടെ അടുത്ത ലക്ഷ്യം സൈക്കി ഛിന്നഗ്രഹം; സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം അടുത്ത മാസം

നാസയുടെ അടുത്ത ലക്ഷ്യം സൈക്കി ഛിന്നഗ്രഹം; സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം അടുത്ത മാസം

കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം; ജനങ്ങളുടെ മെക്കിട്ട് കേറാനാണ് ശ്രമമെങ്കിൽ ചെറുക്കും; മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ

കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം; ജനങ്ങളുടെ മെക്കിട്ട് കേറാനാണ് ശ്രമമെങ്കിൽ ചെറുക്കും; മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ

തനിക്ക് വിറയൽ ഉണ്ടെന്ന് ഇഡിയോട് കണ്ണൻ; ചോദ്യം ചെയ്യൽ നിർത്തിവെച്ചു

തനിക്ക് വിറയൽ ഉണ്ടെന്ന് ഇഡിയോട് കണ്ണൻ; ചോദ്യം ചെയ്യൽ നിർത്തിവെച്ചു

സംശയരോഗം; ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്; പിന്നാലെ സ്വയം കഴുത്തറത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

മകൾ പിണക്കം മാറി ഭർതൃവീട്ടിലേക്ക് മടങ്ങി; വിവരം അറിഞ്ഞ അച്ഛൻ വീടിന് തീകൊളുത്തി തൂങ്ങിമരിച്ചു

ഭൂകമ്പവും സുനാമിയും സൃഷ്ടിക്കാൻ കഴിയുന്നത്ര ശക്തി; ആൻഡമാൻ കടലിനടിയിൽ അഗ്നിപർവ്വതം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ഭൂകമ്പവും സുനാമിയും സൃഷ്ടിക്കാൻ കഴിയുന്നത്ര ശക്തി; ആൻഡമാൻ കടലിനടിയിൽ അഗ്നിപർവ്വതം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

2,000 രൂപ നോട്ടുകൾ തിരികെ നൽകിയില്ലേ? ഇനിയും വൈകിയിട്ടില്ല, സമയപരിധി നീട്ടുന്നത് പരിഗണിച്ച് ആർബിഐ

2,000 രൂപ നോട്ടുകൾ തിരികെ നൽകിയില്ലേ? ഇനിയും വൈകിയിട്ടില്ല, സമയപരിധി നീട്ടുന്നത് പരിഗണിച്ച് ആർബിഐ

‘ഒന്നാം തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്’; പ്രത്യേക ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഒന്നാം തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്’; പ്രത്യേക ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies