ജയന്തിയ ഹിൽസ്: വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടാൻ ശ്രമം.മേഘാലയയിലെ പശ്ചിമ ജയന്തിയ ജില്ലയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പശ്ചിമ ജയന്തിയ ജില്ലയിൽ നിന്നും എട്ട് മൈൽ അകലെ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിൽ പോലീസ് നടത്തിയ പട്രോളിങ്ങിനിടയിലാണ് പ്രതികൾ വന്യ മൃഗങ്ങളുമായി പിടിയിലാകുന്നത്.
പോലീസ് സംഘം ഹൂലോക്ക് ഹിബ്ബൺ, മലമുഴക്കി വോഴാമ്പൽ,ലംഗൂർ, ഫെയർ കുരങ്ങ്,ഓട്ടർ എന്നിവയാണ് വാഹനത്തിൽ നിന്നും കണ്ടെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1,2,ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്നിവയുടെ പരിധിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന മൃഗങ്ങളാണിവയെന്ന് പോലീസ് വ്യക്തമാക്കി. മൃഗങ്ങളെ ജൊവായി വൈൽഡ്‌ലൈഫ് ഡിവിഷനു കൈമാറിയതായും അറിയിച്ചു.മൃഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതായി ഡിവിഷണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Comments