കൊൽക്കത്ത: ജയിലിലെ അസൗകര്യങ്ങളിൽ അസ്വസ്ഥനായി അഴിമതി കേസിൽ അറസ്റ്റിലായ തൃണമൂൽ മുൻ മന്ത്രി പാർത്ഥാ ചാറ്റർജി. നിലത്ത് കിടക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ പാർത്ഥാ ചാറ്റർജിക്ക് പോലീസുകാർ കട്ടിൽ വാങ്ങി നൽകി. നിലവിൽ പ്രസിഡൻസി ജയിലിലെ രണ്ടാം നമ്പർ സെല്ലിലാണ് പാർത്ഥാ ചാറ്റർജിയുള്ളത്.
ജയിലിനുളളിൽ കട്ടിലോ ഇരിക്കാൻ കസേരയോ ഇല്ല. ഇതേ തുടർന്ന് നിലത്താണ് പാർത്ഥാ ചാറ്റർജി ഇരിക്കുന്നത്. അമിത ഭാരത്തെ തുടർന്ന് ചാറ്റർജിയ്‌ക്ക് അധിക നേരം നിലത്തിരിക്കാൻ ബുദ്ധിമുട്ടുണ്ട്. നിലത്ത് കിടക്കാൻ കഴിയാത്തതിനെ തുടർന്ന് പാർത്ഥ ചാറ്റർജി കഴിഞ്ഞ ദിവസം ഉറങ്ങിയില്ല. തുടർന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കട്ടിൽ നൽകിയത്.
അതേസമയം കട്ടിലും അതിനൊപ്പം മൂന്ന് പുതപ്പുകളും നൽകിയിട്ടും പാർത്ഥാ ചാറ്റർജിയുടെ ഉറക്കം ശരിയാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് കിടക്ക കൂടി വാങ്ങി നൽകാൻ പാർത്ഥാ ചാറ്റർജി പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹതടവുകാരിൽ നിന്നും മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും പാർത്ഥ ചാറ്റർജി പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്.
Comments