കത്വ: ജമ്മു കശ്മീരിലെ ചക് ഗോട്ടയിൽ അനധികൃതമായി പശുവിനെ കടത്താൻ ശ്രമം. പ്രതിയെ പിടിക്കൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു.ഇയാളെ കസ്റ്റഡിയിൽ എടുത്തതായും മറ്റു നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ലഖൻപൂർ പോലീസ് വ്യക്തമാക്കി.
കുറ്റവാളിയെ പിടിക്കൂടുന്നതിനിടയിൽ സ്വരക്ഷയ്‌ക്കായി പോലീസുകാരൻ വെടിയുതുർക്കുകയായിരുന്നു. പോലീസ് സംഘത്തിനു നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് പോലീസ് വെടിയുതിർത്തത്.
സംഭവത്തിൽ ഒരു പോലീസുകാരനു പരിക്കേറ്റു. കല്ലേറ് നടത്തിയവർക്കെതിരെ ലഖൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മറ്റ് അക്രമികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments