ഇസ്ലാമാബാദ്: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ മെഡൽ വേട്ട തുടരുമ്പോൾ, കായിക താരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ സർക്കാരും നൽകുന്ന പ്രോത്സാഹനത്തെയും പിന്തുണയെയും പ്രകീർത്തിച്ച് പാകിസ്താൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നതിനൊപ്പം, കായിക മേഖലയെ പാടേ അവഗണിക്കുന്ന പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പാക് മാദ്ധ്യമങ്ങൾ ഉന്നയിക്കുന്നത്.
50 കിലോ ഗ്രാം വനിതാ വിഭാഗം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ശേഷം ഇന്ത്യൻ താരം പൂജ ഗെഹ്ലോട്ട് നിരാശയായി രാജ്യത്തോട് മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞിരുന്നു. സ്വർണം നേടാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്ന പൂജയ്‌ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. പൂജ ഗെഹ്ലോട്ടിനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് കായിക ലോകം ഏറ്റെടുത്തിരുന്നു.
പൂജയുടെ മെഡൽ ക്ഷമാപണമല്ല, ആഘോഷമാണ് അർഹിക്കുന്നത്. താങ്കളുടെ ജീവിത യാത്ര ഞങ്ങൾക്ക് പ്രചോദനമാണ്. താങ്കളുടെ വിജയം ഞങ്ങളെ ആനന്ദിപ്പിക്കുന്നു. വലിയ കാര്യങ്ങൾ ചെയ്യാനുള്ള നിയോഗം ഇനിയും ബാക്കി നിൽക്കുകയാണ്. തിളക്കമാർന്ന വിജയങ്ങൾ തുടരൂ. ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
Pooja, your medal calls for celebrations, not an apology. Your life journey motivates us, your success gladdens us. You are destined for great things ahead…keep shining! ⭐️ https://t.co/qQ4pldn1Ff
— Narendra Modi (@narendramodi) August 7, 2022
പൂജയ്‌ക്ക് പ്രചോദനം നൽകുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്താൻ മാദ്ധ്യമ പ്രവർത്തകനായ ഷിറാസ് ഹസൻ. ‘ഇങ്ങനെയാണ് ഇന്ത്യ തങ്ങളുടെ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്. വെള്ളി മെഡൽ നേടിയ പൂജ ഗെഹ്ലോട്ട്, സ്വർണം നേടാൻ കഴിയാത്തതിലുള്ള ദു:ഖം പങ്ക് വെച്ചു. ഒട്ടും വൈകാതെ ഇന്ത്യൻ പ്രധാനമന്ത്രി അതിനോട് പ്രതികരിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയിൽ നിന്നോ പ്രസിഡന്റിൽ നിന്നോ ഇത്തരത്തിൽ ഒരു കരുതൽ കാണാൻ സാധിക്കുമോ? പാകിസ്താൻ താരങ്ങൾ ഗെയിംസിൽ പങ്കെടുക്കുന്നോ, മെഡൽ നേടുന്നോ എന്ന കാര്യം വല്ലതും അവർ അന്വേഷിക്കുന്നുണ്ടോ? ഇതായിരുന്നു ഷിറാസ് ഹസന്റെ പ്രതികരണം.
ഷിറാസ് ഹസന്റെ വാക്കുകൾ ഏറ്റെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നിരവധി മാദ്ധ്യമ പ്രവർത്തകർ രംഗത്തെത്തി. പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ നിരവധി സ്പോർട്സ് ലേഖകർ നരേന്ദ്ര മോദിയുടെ ട്വീറ്റ് പങ്കുവെച്ചു.
















Comments