‘ഇതാണ് നരേന്ദ്ര മോദി, ഇങ്ങനെയാവണം ദേശീയ നേതാക്കൾ‘: കായിക താരങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രോത്സാഹനത്തെ പ്രശംസിച്ച് പാകിസ്താൻ മാദ്ധ്യമങ്ങൾ- Pakistan journalist slams Pak government and hails Narendra Modi for supporting athletes
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതാണ് നരേന്ദ്ര മോദി, ഇങ്ങനെയാവണം ദേശീയ നേതാക്കൾ‘: കായിക താരങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രോത്സാഹനത്തെ പ്രശംസിച്ച് പാകിസ്താൻ മാദ്ധ്യമങ്ങൾ- Pakistan journalist slams Pak government and hails Narendra Modi for supporting athletes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ മെഡൽ വേട്ട തുടരുമ്പോൾ, കായിക താരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ സർക്കാരും നൽകുന്ന പ്രോത്സാഹനത്തെയും പിന്തുണയെയും പ്രകീർത്തിച്ച് പാകിസ്താൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നതിനൊപ്പം, കായിക മേഖലയെ പാടേ അവഗണിക്കുന്ന പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പാക് മാദ്ധ്യമങ്ങൾ ഉന്നയിക്കുന്നത്.

50 കിലോ ഗ്രാം വനിതാ വിഭാഗം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ശേഷം ഇന്ത്യൻ താരം പൂജ ഗെഹ്ലോട്ട് നിരാശയായി രാജ്യത്തോട് മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞിരുന്നു. സ്വർണം നേടാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്ന പൂജയ്‌ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. പൂജ ഗെഹ്ലോട്ടിനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് കായിക ലോകം ഏറ്റെടുത്തിരുന്നു.

പൂജയുടെ മെഡൽ ക്ഷമാപണമല്ല, ആഘോഷമാണ് അർഹിക്കുന്നത്. താങ്കളുടെ ജീവിത യാത്ര ഞങ്ങൾക്ക് പ്രചോദനമാണ്. താങ്കളുടെ വിജയം ഞങ്ങളെ ആനന്ദിപ്പിക്കുന്നു. വലിയ കാര്യങ്ങൾ ചെയ്യാനുള്ള നിയോഗം ഇനിയും ബാക്കി നിൽക്കുകയാണ്. തിളക്കമാർന്ന വിജയങ്ങൾ തുടരൂ. ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Pooja, your medal calls for celebrations, not an apology. Your life journey motivates us, your success gladdens us. You are destined for great things ahead…keep shining! ⭐️ https://t.co/qQ4pldn1Ff

— Narendra Modi (@narendramodi) August 7, 2022

പൂജയ്‌ക്ക് പ്രചോദനം നൽകുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്താൻ മാദ്ധ്യമ പ്രവർത്തകനായ ഷിറാസ് ഹസൻ. ‘ഇങ്ങനെയാണ് ഇന്ത്യ തങ്ങളുടെ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്. വെള്ളി മെഡൽ നേടിയ പൂജ ഗെഹ്ലോട്ട്, സ്വർണം നേടാൻ കഴിയാത്തതിലുള്ള ദു:ഖം പങ്ക് വെച്ചു. ഒട്ടും വൈകാതെ ഇന്ത്യൻ പ്രധാനമന്ത്രി അതിനോട് പ്രതികരിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയിൽ നിന്നോ പ്രസിഡന്റിൽ നിന്നോ ഇത്തരത്തിൽ ഒരു കരുതൽ കാണാൻ സാധിക്കുമോ? പാകിസ്താൻ താരങ്ങൾ ഗെയിംസിൽ പങ്കെടുക്കുന്നോ, മെഡൽ നേടുന്നോ എന്ന കാര്യം വല്ലതും അവർ അന്വേഷിക്കുന്നുണ്ടോ? ഇതായിരുന്നു ഷിറാസ് ഹസന്റെ പ്രതികരണം.

ഷിറാസ് ഹസന്റെ വാക്കുകൾ ഏറ്റെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നിരവധി മാദ്ധ്യമ പ്രവർത്തകർ രംഗത്തെത്തി. പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ നിരവധി സ്പോർട്സ് ലേഖകർ നരേന്ദ്ര മോദിയുടെ ട്വീറ്റ് പങ്കുവെച്ചു.

Tags: Narendra ModiPakistanCWG2022
Share
Tweet
SendShare

More News from this section

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies