രാമായണം പഠിച്ച് മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും; രാമായണ പ്രശ്‌നോത്തരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഇരുവർക്കും അഭിനന്ദന പ്രവാഹം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണം പഠിച്ച് മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും; രാമായണ പ്രശ്‌നോത്തരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഇരുവർക്കും അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പ്രമുഖ പ്രാസാധകരായ ഡിസി ബുക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മലപ്പുറം ആതവനാട് വാഫി മർക്കസ്
കോളേജിലെ മുഹമ്മദ് ജാബിറിനും മുഹമ്മദ് ബാസിതിനും അഭിനന്ദന പ്രവാഹം.
ആയിരത്തിലേറെ പേർ പങ്കെടുത്ത രാമായണ പ്രശ്‌നോത്തരിയിലാണ് ഇരുവരും ജേതാക്കളായത്.

സംസ്ഥാന തലത്തിൽ ഓൺലൈനായിട്ടാണ് രാമായണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ഡിസി ബുക്‌സ് സംഘടിപ്പിച്ചത്. ഇതിലാണ് ഇരുവരും പങ്കെടുത്തത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നോട്ടിഫിക്കേഷൻ കണ്ടാണ് അപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞു. കോഴ്‌സിന്റെ ഭാഗമായി സിലിബസിൽ മറ്റ് മതങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പഠിക്കാനുണ്ടായിരുന്നു. താരതമ്യ പഠനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമായിരുന്നു. കോളേജിലെ ലൈബ്രറിയും വായനയെ സഹായിച്ചു. അതാണ് ആത്മവിശ്വാസത്തോടെ മത്സരത്തിൽ പങ്കെടുക്കാൻ ഇവരെ പ്രേരിപ്പിച്ചത്.

വീഡിയോ കാണാൻ

പൊതുവിൽ അറിയാവുന്ന കാര്യങ്ങളെക്കാൾ ഉപരി കുറച്ച് ആഴത്തിൽ മനസിലാക്കിയവർക്ക് മാത്രം ഉത്തരം നൽകാവുന്ന ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് ഇരുവരും പറഞ്ഞു. 10 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മറ്റ് മതങ്ങളെക്കുറിച്ചുളള താരതമ്യപഠനത്തിന്റെ ഭാഗമായി രാമായണം ഉൾപ്പെടെയുളള ഗ്രന്ഥങ്ങളെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് ഉൾപ്പെടെ അതിനായി സമയം ചിലവഴിച്ചു.

ഓരോ ഭാരതീയനും ഉൾക്കൊള്ളേണ്ട ധാരാളം ദർശനങ്ങളാണ് രാമായണത്തിൽ ഉളളത്. അധികാരത്തിന് വേണ്ടി പിടിവലി കൂടുന്ന മനുഷ്യരാണ് ലോകത്തുളളത്. അവിടെയാണ് രാമന്റെ കഥകൾ വേറിട്ട് നിൽക്കുന്നതും.

ഒരു മനുഷ്യനെ എങ്ങനെ മനുഷ്യനാക്കാമെന്ന കൃത്യമായ വിവരങ്ങളാണ് രാമായണവും ഭഗവത്ഗീതയുമൊക്കെ പറയുന്നത്. നീതിയുടെയും സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആശയമാണ് രാമായണത്തിൽ പറയുന്നത്. ധാരാളം മതങ്ങൾ ഉളള നാടാണ് ഭാരതം. അതുകൊണ്ടു തന്നെ എല്ലാ മതക്കാരോടും സൗഹാർദ്ദത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നാണ് രാമായണത്തിൽ പറയുന്നതെന്നും ഇവർ പറയുന്നു.

Tags: ramayanaDC Books
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies