കണ്ണൂർ : ചലച്ചിത്ര താരം പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ പെരുന്താറ്റിലെ വീട്ടിലായിരുന്നു അന്ത്യം.
ശബ്ദാനുകരണകലയിലും ഏകാഭിനയത്തിലും പതിനായിരക്കണക്കിന് വേദികളിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ബിജെപിയുടെ തിരഞ്ഞെടുപ്പ് വേദികളിൽ സജീവമായിരുന്ന ഗോപാലൻ എൻ.ജി.ഒ സംഘിന്റെ നേതാവ് കൂടിയായിരുന്നു.
ആകാശ വാണിയിൽ എ ക്ലാസ് ആർട്ടിസ്റ്റ് ആയ അദ്ദേഹം റവന്യൂ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ വെച്ച്.
Comments