ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം യുഎഇയിലും: ടീ ഷർട്ടും പാൻ്റുമിടാൻ തയ്യാറായി കുട്ടികൾ

Published by
Janam Web Desk

യുഎഇ:  ലിംഗ സമത്വ ചിന്താഗതിയ്‌ക്കനുസരിച്ച് യു.എ.ഇ. യിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെന്റ്  അറിയിച്ചു. പുതിയ തീരുമാനപ്രകാരം വിദ്യാർഥികൾക്ക് ടീ ഷർട്ടും പാൻ്റുമായിരിക്കും യൂണിഫോം ആയി നൽകുക.

രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് യുഎഇയിലെ സ്കൂൾ യൂണിഫോമിൽ മാറ്റം വരുത്തിയത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ്സാണ് പരിഷ്കരിച്ച യൂണിഫോം പുറത്തിറക്കിയത്. ടീ. ഷർട്ടിൽ സ്കൂൾ ലോഗോ പതിപ്പിക്കും. ആൺകുട്ടികൾക്ക് യൂണിഫോമിൽ ഉൾപ്പെടുത്തിയിരുന്ന ടൈയും ഒഴിവാക്കിയിട്ടുണ്ട്.

യു.എ.ഇ. പൊതുവിദ്യാലയങ്ങളിൽ കിന്റർ ഗാർഡൻ വിദ്യാർഥികൾക്കായി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പെൺകുട്ടികളുടെ പുതിയ സ്കൂൾ യൂണിഫോമിൽ രക്ഷിതാക്കൾ പരിഷ്കാരം നിർദേശിച്ചിരുന്നു. പെൺകുട്ടികൾക്ക് ടീ ഷർട്ടും സ്കേർട്ടുമായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഭാവിയിൽ സ്കൂൾ യൂണിഫോം രൂപകൽപ്പന ചെയ്യുന്നതിനായി രക്ഷിതാക്കളേയും വിദ്യാഭ്യാസ മേഖല പ്രതിനിധികളേയും എമിറാത്തി ഡിസൈനർമാരേയും ഉൾപ്പെടുത്തിക്കൊണ്ട് സമിതി രൂപവത്കരിക്കുമെന്നും ഇ.എസ്.ഇ. അറിയിച്ചു.

ഈ മാസം 15-ന് പുതിയ സ്കൂൾ യൂണിഫോമുകളുടെ വിതരണം ആരംഭിക്കും. പെൺകുട്ടികളുടെ ടി ഷർട്ടിനു 29 ദിർഹവും പാന്റ്സിന്‌ 32 ദിർഹവുമാണ് വില. ടി ഷർട്ടും പാന്റ്സും ഉൾപ്പെടുന്ന സ്പോർട്സ് യൂണിഫോമിന് 72 ദിർഹമാണ് രക്ഷിതാക്കൾ നൽകേണ്ടത്.
ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ മാനിച്ചാണ് യൂണിഫോം പരിഷ്കരിച്ചത്. കിൻഡർ ഗാർട്ടൻ കുട്ടികളുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയത്. കുട്ടികൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ യൂണിഫോം എന്ന് അധികൃതർ അറിയിച്ചു. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ ആൺകുട്ടികൾക്ക് വെള്ള ഷർട്ടും നീല പാന്‍റുമാണ് വേഷം. വെള്ളയും നീലയുമടങ്ങിയ ടീ ഷർട്ടും ഷോർട്സും സ്പോർട്സ് യൂണിഫോമായി ഉപയോഗിക്കാം.ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ മാനിച്ചാണ് യൂണിഫോം പരിഷ്കരിച്ചത്.

Share
Leave a Comment