ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടു. ഖൈബർ പക്തൂങ്ക്വ പ്രവിശ്യയിലുള്ള ഗോത്ര ജില്ലയായ വാസിറിസ്ഥാനിലാണ് ചാവേർ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മിർ അലി തെഹസിൽ മേഖലയിലെ പട്ടാസി ചെക്ക് പോസ്റ്റിന് സമീപമായിരുന്നു ആക്രമണമുണ്ടായത്. സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ ഒരു ഓട്ടോറിക്ഷ വന്ന് ഇടിക്കുകയായിരുന്നു. ഉടനടി സ്‌ഫോടനമുണ്ടാകുകയും വാഹനത്തിലുണ്ടായിരുന്ന പാക് പട്ടാളക്കാർ കൊല്ലപ്പെടുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേർ സാധാരണക്കാരാണ്.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചാവേർ സ്‌ഫോടനത്തെ അപലപിച്ചു. രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികൾ വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം ആവർത്തിച്ചു. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ തെഹ്‌രീക്ക്-താലിബാൻ പാകിസ്താൻ ആണെന്നാണ് സൂചന. കഴിഞ്ഞ ദിവസം അഫ്ഗാനിലുണ്ടായ സ്‌ഫോടനത്തിൽ ടിടിപിയുടെ മുതിർന്ന കമാൻഡറും കൊടും ഭീകരനുമായ ഒമർ ഖാലിദ് ഖൊറാസാനിയും സംഘവും കൊല്ലപ്പെട്ടിരുന്നു.
















Comments