കൊല്ലം: ശൂരനാട് സിപിഐ പ്രാദേശിക യുവ വനിത നേതാവും കുടുംബാംഗങ്ങളും ചാരായവുമായി എക്സൈസ് പിടിയിൽ. ഇടപ്പനയം മുറിയിൽ അമ്മു നിവാസിൽ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ദനൻ, മകളും സിപിഐ യുവ പ്രാദേശിക നേതാവുമായ അമ്മു സഹോദരൻ അപ്പു എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ചാരായവും എക്സൈസ് പിടിച്ചെടുത്തു.
മകളുടെ രാഷ്ട്രീയ ബന്ധത്തിന്റെ മറ പിടിച്ച് ബിന്ദു ഏറെ നാളായി പ്രദേശത്ത് ചാരായം വിറ്റുവരികയാണ്. ഇക്കാര്യം അറിഞ്ഞതോടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റർ ചാരായമാണ് പിടിച്ചെടുത്തത്.
അതേസമയം എക്സെെസ് സംഘത്തോടൊപ്പം പരിശോധനയ്ക്കായി എത്തിയ വനിതാ ഉദ്യോഗസ്ഥരെ അടക്കം ഇവർ മൂവരും ചേർന്നു ആക്രമിക്കുകയും ഡിപ്പാർട്ട്മെന്റ് വാഹനം തല്ലി തകർക്കുകയും ചെയ്തതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി സുരേഷ് പറഞ്ഞു.
Comments