താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 12:52 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചിട്ട് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ കണ്ണീർ കാഴ്ചകൾ ഇന്നും ഒരു ജനതയെ വീർപ്പുമുട്ടിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ , ക്രൂരമായി കൊലചെയ്യപ്പെട്ട മനുഷ്യ ജീവനുകൾ എല്ലാം അഫ്ഗാൻ ജനതയുടെ നീറുന്ന ഓർമകളാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ജനങ്ങൾ ജീവിക്കാനായി നിലവിളിക്കുകയാണ്. താലിബാൻ ജനങ്ങളോട് യാതൊരുവിധ ദയ ഇല്ലാതെയാണ് പെരുമാറുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ഓഗസ്റ്റ് 15-നാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിക്കുന്നത്.

അഫ്ഗാനിസ്ഥാൻ നിലവിൽ ലോകത്തിലെ ഏറ്റവും മോശം മാനുഷിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്‌ട്രസഭ അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ ജനിച്ചു വീഴുന്ന കുട്ടികൾക്ക് പോളിയോ നല്കാൻ തയ്യാറാകാത്തത് മൂലം നിരവധി കുഞ്ഞുങ്ങൾ മരണപ്പെടുകയും , വൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം മൂസ ഖല ജില്ലയിൽ കോളറ ബാധിച്ചവരെ ഒരു സ്ഥലത്തു അടച്ചു പൂട്ടിയിടുന്ന സാഹചര്യം ഉണ്ടായി. ഓരോ ദിവസം കഴിയുന്തോറും കോളറ രോഗികളുടെ എണ്ണം പെരുകി വരികയാണ് അഫ്ഗാനിൽ.

പ്രസവം കഴഞ്ഞ സ്ത്രീകളിൽ കുത്തിവെക്കുന്നതിനായി തുരുമ്പിച്ച സിറിഞ്ചാണ് ഉപയോഗിക്കുന്നത്. ഇത്തരം സംഭവങ്ങൾ കൂടി വന്നതോടെ ജനങ്ങൾ ആശുപത്രി അധികൃതരെ ആക്രമിക്കുകയും തുടർന്ന് ആശുപത്രി അടച്ച് പൂട്ടിക്കുകയും ചെയ്തു. രാജ്യത്തെ ആശുപത്രികൾക്ക് പ്രവർത്തിക്കാനുള്ള യാതൊരു സംവിധാനങ്ങളും താലിബാൻ നൽകുന്നില്ല എന്നാണ് ആശുപത്രി അധികൃതർ ഇതിന് മറുപടിയായി പറയുന്നത്.

പോഷകാഹാരമുള്ള ഭക്ഷണം ലഭിക്കാത്തത് മൂലം നിരവധി പട്ടിണി മരണങ്ങളും കടുത്ത ദാരിദ്ര്യവുമാണ് അഫ്ഗാൻ നേരിടുന്നത്. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയത് മൂലം അഫ്ഗാനിസ്ഥാനിൽ പണപ്പെരുപ്പവും , തൊഴലില്ലായ്മയും രൂക്ഷമായിരിക്കുകയാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഏകദേശം 35 ദശലക്ഷം ജനങ്ങൾ ദുരിതത്തിലായി. ലോകരാജ്യങ്ങൾ അഫ്ഗാനിലെ വ്യാപാര സംരംഭങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചു. നിക്ഷേപം നിർത്തലാക്കി.ചരക്കു വ്യാപാര കരാർ മരവിപ്പിച്ച സാഹചര്യം ഉണ്ടായി. അഫ്ഗാനിസ്ഥാനെ പിടിച്ചു നിർത്തുന്ന വിദേശ സഹായങ്ങളൊക്കെ ഒറ്റ രാത്രി കൊണ്ട് നിർത്തി. ഇതെല്ലം അഫ്ഗാനിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു.

സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നിവ പൂർണ്ണമായും നിരോധിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചവരെ കൊന്നുതളളാനും താലിബാൻ ഭീകരർ മടിക്കുന്നില്ല. സാമ്പത്തികവും സാമൂഹികമായും കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം തുടങ്ങിയതിന് ശേഷം ലോക രാജ്യങ്ങൾ അഫ്ഗാനിസ്ഥാനെ പുറന്തള്ളിക്കഴിഞ്ഞു. ഇനിയും പിടിച്ചു നില്ക്കാൻ ജനങ്ങൾക്കാവില്ല എന്നാണ് ഓരോ ദിവസവും പുറത്ത് വരുന്ന സംഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത്. തോക്കു ധാരികളായ ഭീകരവാദികൾ അഫ്ഗാനിസ്ഥാൻ കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന് മാദ്ധ്യമങ്ങൾപറയുന്നു.

Tags: thalibanchild deathPOVERTY
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies