ഒരു കഥ സൊല്ലട്ടുമാ! താലിബാൻ നിഷേധിച്ച പഠനം അഫ്ഗാനിലെ അഭയാർത്ഥി പെൺകുട്ടികൾക്ക് ഒരുക്കി നൽകി നരേന്ദ്രമോദി സർക്കാർ; അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും സ്‌കൂളിനെ രക്ഷപെടുത്തിയ കരുതൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒരു കഥ സൊല്ലട്ടുമാ! താലിബാൻ നിഷേധിച്ച പഠനം അഫ്ഗാനിലെ അഭയാർത്ഥി പെൺകുട്ടികൾക്ക് ഒരുക്കി നൽകി നരേന്ദ്രമോദി സർക്കാർ; അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും സ്‌കൂളിനെ രക്ഷപെടുത്തിയ കരുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

അഭയാർത്ഥികൾക്ക് അഭയം കൊടുക്കുന്നതിൽ എന്നും മുന്നിലാണ് രാജ്യം. ഏകദേശം അരലക്ഷത്തോളം ആളുകളാണ് സർക്കാരിന്റെ അഭയത്തിൽ ഇന്ത്യയിൽ കഴിയുന്നത്. അഭയാർത്ഥികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലും കേന്ദ്രം ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്. അത്തരത്തിൽ സഹായ കരങ്ങളുമായി എത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. 1994-ൽ വിമൻസ് ഫെഡറേഷൻ ഫോർ വേൾഡ് പീസ് രാജ്യ തലസ്ഥാനത്ത് അഫ്ഗാൻ അഭയാർത്ഥി കുട്ടികൾക്കായി ആരംഭിച്ച സ്‌കൂളായിരുന്നു സയ്യിദ് ജമാലുദ്ദീൻ അഫ്ഗാൻ ഹൈസ്‌കൂൾ. ആരംഭത്തിൽ 400-ഓളം കുട്ടികളെ ഫെഡറേഷൻ സ്‌പോൺസർ ചെയ്തിരുന്നു. മികച്ച വിദ്യാഭ്യാസവും അദ്ധ്യാപകരും സ്‌കൂളിന്റെ പ്രത്യേകയാണ്.

I thank @MEAIndia for providing the much-needed assistance to the only Afghan school in India. The Syed Jamaluddin Afghan School in Delhi's Bhogal, is the only educational resource for Afghan refugees and will now continue to operate as usual. The 400 students received a..1/2 pic.twitter.com/a81VAUmAEG

— Farid Mamundzay फरीद मामुन्दजई فرید ماموندزی (@FMamundzay) December 4, 2021

1994 മുതൽ അഫ്ഗാൻ സർക്കാർ താലിബാനു മുന്നിൽ കൂപ്പുകുത്തുന്നതു വരെ സ്‌കൂളിന്റെ ചെലവുകൾ വഹിച്ചിരുന്നത് അഫ്ഗാനായിരുന്നു. തുടർന്ന് സ്‌കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അഫ്ഗാൻ സഹായം കുറഞ്ഞു തുടങ്ങി. ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലെ സർക്കാർ തകർന്നടിയുന്നത്. സ്‌കൂളിലെ ജീവനക്കാർക്ക് ശമ്പളവും കെട്ടിടത്തിന്റെ വാടകയും കൊടുക്കാൻ ഇല്ലാതായതോടെ പൂട്ടലിന്റെ വക്കിലായിരുന്നു ജംഗ്പൂരിലെ അഫ്ഗാൻ സ്‌കൂൾ.എന്നാൽ കൊറോണ മഹാമാരിക്ക് പിന്നാലെ സ്‌കൂളിലെ പ്രവർത്തനങ്ങൾ കൈവിട്ട് പോകുമെന്ന സാഹചര്യത്തിൽ കൈത്താങ്ങുമായി മോദി സർക്കാർ എത്തുകയായിരുന്നു.

വിദേശകാര്യ മന്ത്രാലയം അധികൃതരുമായി ബന്ധപ്പെട്ടു. കഴിഞ്ഞ പത്തു മാസത്തോളമായി ജീവനക്കാർക്ക് ശമ്പളമില്ലെന്നും കെട്ടിട വാടക അടയ്‌ക്കാൻ കഴിയാത്തതിനാൽ പഠിപ്പിക്കാനുള്ള സൗകര്യവും ഇല്ലെന്നും വിദേശകാര്യ മന്ത്രാലയ പ്രതിനിധി സംഘം സർക്കാരിനെ അറിയിച്ചു. സ്‌കൂൾ അടച്ചാൽ 65 ശതമാനത്തോളം വരുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതെ ആകുമെന്നും സ്‌കൂളിനെ ആശ്രയിച്ച് കഴിയുന്ന നിരവധി അദ്ധ്യാപകരുടെ തൊഴിലും ഇല്ലാതാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീ ശാക്തീകണവും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കുകയായിരുന്നു.

ക്ലാസുകൾ പുനരാരംഭിക്കുന്നതിന് സ്‌കൂളിന് പുതിയ സ്ഥലം കണ്ടെത്താൻ ബോർഡ് അംഗങ്ങൾക്ക് നിർദേശം നൽകി. വാടക, അധ്യാപകരുടെ ശമ്പളം, ഭരണച്ചെലവ് മുതലായ മറ്റ് ചെലവുകളും സർക്കാർ വഹിക്കുമെന്ന ഉറപ്പും കേന്ദ്രം നൽകി. കേന്ദ്രത്തിന്റെ ധനസഹായം ലഭിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ പുതിയ കർമ്മ പദ്ധതി തയ്യാറാക്കി. സ്‌കൂളിൽ വിദ്യാഭ്യാസം തേടുന്നതിൽ 65 ശതമാനത്തിലധികം പെൺകുട്ടികളാണെന്നും നിലവിൽ 257 വിദ്യാർത്ഥികളെയാണ് ഫെഡറേഷൻ സ്‌പോൺസർ ചെയ്യുന്നതെന്നും ഫെഡറേഷൻ വ്യക്തമാക്കി. അധ്യാപനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി സ്‌കൂളിലെ അധ്യാപകർക്കും പ്രത്യേക കോഴ്സ് ഏർപ്പെടുത്തിയതായി രാജ്യാന്തര കാര്യ വിദഗ്ധ നവിത ശ്രീകാന്ത് അറിയിച്ചിട്ടുണ്ട്. നിലവിലെ അഭയാർത്ഥി പ്രശ്‌നങ്ങൾ കാരണം സ്‌കൂളിൽ പ്രവേശിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കുട്ടികൾ വരുന്ന വർഷം മുതൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറേഷൻ വ്യക്തമാക്കി.

Tags: DelhiAfghanistanrefugee
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies