കൊൽക്കത്ത: സംസ്ഥാനത്ത് നടന്ന അഴിമതിക്കെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് പശ്ചിമ ബംഗാൾ പോലീസ്. എസ്എസ്‌സി അഴിമതിയിൽ കൂടുതൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം എന്ന് ചൂണ്ടിക്കാട്ടിയാണ് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്. യാതൊരു പ്രകോപനവും കൂടാതെ സമരത്തെ അടിച്ചമർത്തിയ പോലീസ് പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. സംസ്ഥാനത്ത് സർക്കാർ സ്‌പോൺസേർഡ് അഴിമതികൾ നടക്കുമ്പോൾ അതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരോട് മമത ബാനർജി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് എബിവിപി ആരോപിച്ചു.
സംസ്ഥാനത്ത് മമത ബാനർജി സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്നു. സ്കൂൾ സർവീസ് കമ്മീഷൻ നിയമനവുയമായി ബന്ധപ്പെട്ട് തൃണമൂൽ സർക്കാർ വ്യാപക കൊള്ളയാണ് നടത്തിയിരിക്കുന്നത്. പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർത്ഥ സാരഥിയെയും സഹായി അർപ്പിത മുഖർജിയെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എബിവിപി പറഞ്ഞു.
സംസ്ഥാനത്തെ മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർത്ഥ സാരഥിയുടെയും അർപ്പിത മുഖർജിയുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടി കണക്കിന് രൂപയും, സ്വർണ്ണവും കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കച്ചവട വൽക്കരിക്കാൻ ശ്രമിക്കുന്ന മമത ബാനർജി സർക്കാരിന് തൽസ്ഥാനത്ത് തുടരാൻ യാതൊരു അവകാശമില്ലെന്നും എബിവിപി കൂട്ടിച്ചേർത്തു.
Comments