ചെന്നൈ: തമിഴ്നാടിന്റെ തീരപ്രദേശങ്ങളെ ഇളക്കിമറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലെ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ആഘോഷത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ ക്യാമ്പെയ്ന് വേണ്ടി് മത്സ്യബന്ധന വളളങ്ങളിൽ കടലിൽ സഞ്ചരിച്ച അണ്ണാമലെയുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൻ ഹിറ്റായിക്കഴിഞ്ഞു.
മത്സ്യതൊഴിലാളികളാണ് നമ്മുടെ അനന്തമായ സമുദ്രതീരങ്ങളുടെ സംരക്ഷകർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവർക്കൊപ്പം തിരംഗ യാത്രയിൽ പങ്കെടുക്കുന്നത് ഏറെ സന്തോഷം തരുന്നതാണെന്ന് അണ്ണാമലൈ കുറിച്ചു. ചിദംബരം പിള്ളൈ ഉൾപ്പെടെയുളള സ്വാതന്ത്ര്യ സമരസേനാനികൾക്ക് അർഹിക്കുന്ന ആദരവാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപതാക രാജകീയ പ്രൗഢിയോടെ പറക്കുകയാണ് ഹൃദയത്തിൽ മുഴങ്ങുന്നത് നീണാൾ വാഴുക ഭാരതമേയെന്നും മറ്റൊരു ട്വീറ്റിൽ ഇതായിരുന്നു അണ്ണാമലെയുടെ വാക്കുകൾ. ബിജെപി പ്രവർത്തകരും അണ്ണാമലെയ്ക്കൊപ്പം ഉണ്ടായിരുന്നു.
നാടും നഗരവും ഹർ ഘർ തിരംഗ ആവേശത്തിൽ ആറാടി നിൽക്കുമ്പോഴാണ് അണ്ണാമലെ മത്സ്യതൊഴിലാളികൾക്കൊപ്പം സമുദ്രത്തിൽ തിരംഗ യാത്ര നടത്തിയത്. ദേശീയത ഉയർത്തിപ്പിടിക്കുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളോട് ബിജെപി പുലർത്തുന്ന സമീപനവും കരുതലുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സമുഹമാദ്ധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
Comments