പാലക്കാട്: പ്രണയ ബന്ധത്തിലെ അസ്വാരസ്യത്തെ തുടർന്ന് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ കഴുത്ത് ഞരിച്ച് കൊന്ന കേസിൽ പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുക്കും. ചീക്കോട് സ്വദേശി സുജീഷുമായെത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തുക. കൊന്നല്ലൂർ സ്വദേശിനി സൂര്യ പ്രിയയെ ആണ് സുജീഷ് കഴുത്തു ഞെരിച്ച് കൊന്നത്.
കൊലപാതകം നടന്ന വീട്ടിലാണ് പോലീസ് തെളിവെടുക്കുക. സൂര്യ പ്രിയയുടെ വീട്ടിൽ എത്തിയാണ് സുജീഷ് കൃത്യം നടത്തിയത്. തെളിവെടുപ്പിനായി ഇവിടേക്ക്
രാവിലെ സുജീഷുമായി പോലീസ് സംഘം എത്തും.
ഇന്നലെ രാവിലെയോടെയായിരുന്നു സൂര്യ പ്രിയയെ സുജീഷ് കഴുത്ത് ഞെരിച്ച് കൊന്നത്. ദീർഘ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവർ തമ്മിൽ ചില വാക്കു തർക്കങ്ങൾ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിന് വേണ്ടിയാണ് സുജീഷ് സൂര്യ പ്രിയയുടെ വീട്ടിൽ എത്തിയത്. എന്നാൽ സംസാരത്തിനിടെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതോടെ തോർത്ത് കഴുത്തിൽ മുറുക്കി സുജീഷ് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുജീഷ് തന്നെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
















Comments