കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി. അസൗകര്യമാണെന്ന് തോന്നുന്ന തൃണമൂൽ നേതാക്കളെയെല്ലാം ഒരുനാൾ മമത ഉപേക്ഷിക്കുമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മുന്നറിയിപ്പ് നൽകി. 2020-ലെ പശുക്കടത്ത് കേസിൽ സിബിഐയുടെ അറസ്റ്റിലായ തൃണമൂൽ നേതാവ് അനുബ്രത മൊണ്ടാലിനെ മമതാ ബാനർജി കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാർത്ഥ ചാറ്റർജിയും അനുബ്രത മൊണ്ടാലും അവർക്ക് ഏറ്റവുമധികം ആവശ്യം വേണ്ടുന്ന സമയത്ത് മമതയെ വിളിച്ചപ്പോൾ വിശ്വസ്തരായ തൃണമൂൽ നേതാക്കളെ തഞ്ചത്തിൽ കയ്യൊഴിയുകയാണ് തൃണമൂൽ മുഖ്യമന്ത്രി ചെയ്തത്. കാരണം പാർത്ഥയും അനുബ്രതയുമെല്ലാം ഇനിയങ്ങോട്ടുള്ള നീക്കങ്ങൾക്ക് അസൗകര്യമാകുമെന്ന് മമതാ ബാനർജി കരുതി. അതുകൊണ്ടാണ് അവരുടെ ഫോൺ കോളുകൾ എടുക്കാൻ മമത തയ്യാറാകാതിരുന്നത്. അതിനാൽ ഓരോ തൃണമൂൽ മന്ത്രിമാരോടും പ്രവർത്തകരോടും പറയാനുള്ളത് ഇതാണ്. മമതയുമായി കൂട്ടുകൂടി കൊള്ള നടത്തിയവരൊക്കെയും സൂക്ഷിച്ചോളൂ. നിങ്ങളെയും ഒരുനാൾ മമത ഉപേക്ഷിക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.
മമതാ ബാനർജിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു കഴിഞ്ഞ ദിവസം സിബിഐയുടെ അറസ്റ്റിലായ അനുബ്രത മൊണ്ടാൽ. അറസ്റ്റിലാകുന്നതിന് മുമ്പ് പത്ത് തവണയോളം മൊണ്ടാലിനെ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. പക്ഷെ ഹാജരാകാൻ അനുബ്രത തയ്യാറായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യലിന് എത്താതിരുന്നത്. ശേഷം സിബിഐ രണ്ട് തവണ ചോദ്യം ചെയ്യുകയും പിന്നാലെ മൊണ്ടാലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2020 സെപ്റ്റംബർ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗ്ലാദേശ് അതിർത്തി വഴി അനധികൃത കന്നുകാലി കച്ചവടം നടത്തിയെന്നതാണ് കേസ്. ഇതിന്റെ പേരിൽ മുൻ ബിഎസ്എഫ് കമാൻഡന്റ് സതീഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് മൊണ്ടലിന്റെ പേര് പുറത്തുവന്നത്.
Comments