അമരാവതി : ഹർ ഘർ തിരംഗ ആഘോഷിച്ച് ഗവ.അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾ . വിശാഖപട്ടണത്തെ സാഗർ നഗറിലെ ഗവൺമെന്റ് റെസിഡൻഷ്യൽ സ്‌കൂൾ ഫോർ ബ്ലൈൻഡിലെ വിദ്യാർത്ഥികളാണ് ഹർ ഘർ തിരംഗ ആഘോഷിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. പ്രാദേശിക പോസ്റ്റ്മാൻ സ്‌കൂളിൽ പതാക കൈമാറിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി സ്‌കൂളിന് ചുറ്റും ത്രിവർണ്ണ പതാകയുമായി അണിനിരക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
‘ഓഗസ്റ്റ് 15 ന് സ്‌കൂൾ മാനേജ്മെന്റ് പതാക ഉയർത്തുന്നുണ്ട്. പക്ഷേ എനിക്ക് അത് കാണാൻ കഴിയില്ല. കാണാൻ കഴിഞ്ഞില്ലെങ്കിലും അതിൽ തൊട്ടാൽ എനിക്ക് ദേശസ്നേഹം അനുഭവപ്പെടും.’ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മാധുരി പറഞ്ഞു.
കുട്ടികൾ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ആഘോഷിക്കുന്നതിന്റെയും ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെയും ദൃശ്യങ്ങൾ അശ്വിനി വൈഷ്ണവ് ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവെച്ചത്. കേന്ദ്രമന്ത്രിയുടെ ട്വീറ്റ് ഇന്ത്യ പോസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ടിലും ടാഗ് ചെയ്തിരുന്നു.
Comments