പാരീസ്: ഇന്ത്യൻ വംശജനായ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റുഷ്ദിയുടെ പോരാട്ടം ഇപ്പോൾ ലോകത്തിന്റേത് മുഴുവൻ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ കഴിഞ്ഞ 33 വർഷമായി വെറുപ്പ് നിറഞ്ഞ ശക്തികളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് അദ്ദേഹം ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടം എന്ന് പറയുന്നത് നമ്മുടെ പോരാട്ടമാണ്. ഇത് ഇപ്പോൾ ലോകം മുഴുവനും ഉണ്ട്. എന്നത്തേയും പോലെ ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തോടൊപ്പം നിൽക്കുന്നുവെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘ തന്റെ അവകാശം ഉപയോഗപ്പെടുത്തുന്നതിനിടയിൽ സൽമാൻ റുഷ്ദിത്ത് കുത്തേറ്റു എന്ന കാര്യം എന്നെ ഭയപ്പെടുത്തുന്നു. പക്ഷേ പ്രതിരോധങ്ങൾ നമ്മൾ ഒരിക്കലും അവസാനിപ്പിക്കരുത്. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും’ ബോറിസ് ജോൺസൺ ട്വിറ്ററിൽ കുറിച്ചു.
















Comments