ഇന്ത്യയിലെ മുൻനിര വാഹനനിർമ്മാക്കളിൽ പ്രമുഖരാണ് ടാറ്റ മോട്ടോഴ്സ്. 2021 ഒക്ടോബറിൽ കമ്പനി രാജ്യത്ത് അവതരിപ്പിച്ച വാഹനമാണ് പഞ്ച് മൈക്രോ എസ്‌യുവി. ഇപ്പോൾ വലിയ ഒരു നേട്ടമാണ് പഞ്ച് മൈക്രോ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ ടാറ്റ മോട്ടോഴ്‌സ് പൂനെ പ്ലാന്റിൽ നിന്ന് 100,000 യൂണിറ്റ് പഞ്ച് മിനി എസ്‌യുവി പുറത്തിറക്കിയെന്ന വാർത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ വിപണിയിലെത്തി 10 മാസത്തിനുള്ളിൽ എറ്റവും വലിയ വിറ്റുവരവ് രേഖപ്പെടുത്തുന്ന എസ്‍യുവിയായി പഞ്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിൽ 5.93 ലക്ഷം മുതൽ 9.49 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
2021 ഒക്ടോബർ മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളിൽ ഈ ടാറ്റയുടെ പഞ്ച് മിനി എസ്‍യുവി സ്ഥിരമായി ഇടം നേടിയിട്ടുണ്ട്. 2022 ജൂലൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത് വാഹനത്തിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ്. അതായത് 11,007 യൂണിറ്റുകൾ ജൂലൈ മാസം മാത്രം വിറ്റഴിക്കപ്പെട്ടു. പഞ്ചിന്റെ ഈ നേട്ടം ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണമാണ് തെളിയിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയ പഞ്ചിന് 85 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടിയുമായാണ് വരുന്നത്. ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനക്ഷമതയുണ്ട്, ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു. മിനി എസ്‌യുവിയുടെ മാനുവൽ മോഡൽ 18.97 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 18.82 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. 6.5 സെക്കന്റിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനും 16.5 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത
















Comments