ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തലേന്നായ ഇന്ന് രാജ്യം വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും.ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം. രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് സ്വാതന്ത്ര്യദിനത്തലേന്ന് വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളമുണ്ടായിടുള്ള എറ്റവു വലിയ ദുരന്തമായിരുന്നു ഭാരത വിഭജനം. മുസ്ലീം ലീഗിന്റെ സമ്മർദത്തിന് വഴങ്ങി നെഹ്റു നടപ്പാക്കിയ വിഭജനത്തിൻ ഫലമായി രാജ്യമെങ്ങും വർഗിയ കലാപം ആളിപടരുകയായിരുന്നു.
സാമൂഹിക വിഭജനം, സ്വരച്ചേർച്ചയില്ലായ്മ എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഒരുമയും , സാമൂഹിക ഐക്യവും മാനവ ശാക്തീകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെകുറിച്ചും വിഭജന ഭീതിയുടെ അനുസ്മരണ ദിനം ഇന്ന് നമ്മെ ഓർമ്മിപ്പിക്കും.
Comments