രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ഗംഭീരമായി ആഘോഷിക്കുകയാണ് രാജ്യം. ഈ ആഘോഷ വേളയിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിവിധ പരിപാടികളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ദേശീയ പതാക ഉയരും.
സ്വാതന്ത്ര്യ ദിനത്തിൽ, തിരംഗയെ കൊടിമരത്തിന്റെ ചുവട്ടിൽ കെട്ടുകയും തുടർന്ന് മുകളിലേക്ക് ഉയർത്തുകയുമാണ് ചെയ്യുന്നത്. 300 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തെത്തുടർന്ന് ഇന്ത്യ സ്വതന്ത്ര രാഷ്‌ട്രമായി മാറിയതിന്റെ അടയാളമായാണ് ഇങ്ങനെ ചെയ്യുന്നത്.
സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നത് പ്രധാനമന്ത്രിയാണ്.റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതിയും.1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ രാഷ്‌ട്രപതി ഉണ്ടായിരുന്നില്ല.പ്രധാനമന്ത്രി മാത്രമായിരുന്നു രാഷ്‌ട്രത്തലവൻ എന്നതാണ് ഇതിന് കാരണം. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ രാജേന്ദ്ര പ്രസാദ്, രാജ്യത്തിന്റെ ആചാരപരമായ തലവനും അതിനുശേഷം രാജ്യത്തിന്റെ പ്രഥമ പൗരനുമായി. അതേസമയം ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ വാർഷികത്തിന്റെ ഓർമ്മയ്‌ക്കായാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അതിനാൽ ജനുവരി 26 ന് ദേശീയ പതാക ഉയർത്താൻ രാഷ്‌ട്രപതിയെ ചുമതലപ്പെടുത്തുന്നു.
Comments