കാൻബെറ: 75-ാം സ്വാതന്ത്ര്യദിനം അടയാളപ്പെടുത്തുന്നതിനായി നാവിക സേനയുടെ ഐഎൻഎസ് സുമേധ ഓസ്‌ട്രേലിയയിലെ പെർത്ത് തുറമുഖത്ത് ഇന്ത്യൻ പതാക ഉയർത്തും. ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരും സൈനികർക്കൊപ്പം ചടങ്ങിൽ പങ്കുച്ചേരും. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫ് പെർത്തിലും ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയും ചേർന്ന് പെർത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഡേ പരേഡിൽ ഐഎൻഎസ് സുമേധയിൽ നിന്നുള്ള ഇന്ത്യൻ നേവൽ ബാൻഡും പങ്കെടുക്കും.
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ദേശീയ പതാകയുയർത്താൻ നാവിക സേന തീരുമാനിച്ചിരുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സേനയുടെ കപ്പലാണ് ഐഎൻഎസ് സുമേധ.സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന ആദ്യ കപ്പലാണിത്.
INS Sumedha in Australia- Proud moment as the National Flag and Naval Ensign are hoisted in the Port of Fremantle with Colours Ceremony. The National flag and the Indian Naval Ensign fly high across the oceans.#AzadiKaAmritMahotsav #IndependenceDay2022 #IndAusDosti pic.twitter.com/2NqyRXRkn2
— India in Australia (@HCICanberra) August 14, 2022
സമുദ്രവുമായി ബന്ധപ്പെട്ട മേഖലയിലെ എല്ലാവർക്കും സുരക്ഷയും വികസനവും ഉറപ്പു നൽകുന്നതിനുള്ള സാഗർ പദ്ധതിയെ പരിപോഷിപ്പിക്കുന്നതിനും മികച്ച സൗഹൃദം സൃഷ്ടിക്കുന്നതിനും സഹകരണ മേഖലയിലെ വികസവനും ഇരു രാജ്യങ്ങളും ലക്ഷ്യം വെയ്‌ക്കുന്നു. റോയൽ ഓസ്ട്രേലിയൻ നേവിയുമായുള്ള നയതന്ത്ര ഇടപെടലുകൾ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ, സ്പോർട്സ് മത്സരങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി അഭ്യാസങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് 17-ന് റോയൽ ഓസ്ട്രേലിയൻ നേവിയുടെ അൻസാക് ക്ലാസ് ഫ്രിഗേറ്റായ എച്ച്എംഎഎസ് അൻസാക്കിനൊപ്പം മാരിടൈം പാർട്ണർഷിപ്പ് എക്സർസൈസിൽ (എംപിഎക്സ്) പങ്കെടുക്കുമെന്ന് അറിയിച്ചു.
















Comments