വൻ പോലീസ് സന്നാഹം കാവൽ നിന്നു: 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻ പോലീസ് സന്നാഹം കാവൽ നിന്നു: 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 02:37 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബംഗളൂരുവിലെ ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു പറന്നു. വൻ പോലീസ് സന്നാഹത്തിന്റെ സുരക്ഷയോടെ രാഷ്‌ട്രീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ റവന്യൂ വകുപ്പിലെ നോർത്ത് സബ് ഡിവിഷൻ ഓഫീസർ ശിവണ്ണയാണ് പതാക ഉയർത്തിയത്. 1947 ശേഷം ഇതാദ്യമായാണ് ഈ മൈതാനത്തിൽ ദേശീയ പതാക ഉയരുന്നത്.

1000 ത്തോളം പോലീസുകാർ ദിവസങ്ങളായി ഇവിടെ കാവൽ നിൽക്കുകയാണ്. കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ സമീർ അഹമ്മദ് ഖാൻ, ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വർഷങ്ങളായി ഈ സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി തർക്കം തുടരുകയാണ്. ഇത് തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് വഖഫ് ബോർഡാണ് കയ്യേറിയത്. ഇവിടെ ഹൈന്ദവ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനെതിരെയും വഖഫ് ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനെതിരെ ചാമരാജ്‌പേട്ട സിറ്റിസൺ ഫോറവും ഹിന്ദു സംഘടനാ പ്രവർത്തകരും വർഷങ്ങളായി സമരം നടത്തുകയാണ്. പ്രദേശം കളിസ്ഥലമാണെന്നും ഇവിടെ പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം കൂടാതെ ഹിന്ദു ഉത്സവങ്ങളും ഇവിടെ ആഘോഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഈ തർക്കത്തിന് വിരാമമിട്ടുകൊണ്ട് ഈ സ്ഥലം റവന്യൂ വകുപ്പിന്റെ അധീനതയിൽ വരുന്നതാണെന്ന് ബിബിഎംപി പ്രഖ്യാപിക്കുകയായിരുന്നു. ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വഖഫ് ബോർഡിന് സമയം നൽകിയെങ്കിലും അവർക്കത് ഹാജരാക്കാനായില്ല. തുടർന്നാണ് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്. ഗ്രൗണ്ട് അതേപടി നിലനിർത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചു. തുടർന്നാണ് ഗ്രൗണ്ടിൽ ഇത്തവണ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചത്.

Tags: independence daybengaluruTricolour
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies