ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനം രാജ്യം വർണ്ണാഭമായി കൊണ്ടാടുമ്പോൾ മത സഹവർത്തിത്വത്തിന്റെ സന്ദേശം വിളിച്ചോതുകയാണ് കേരളകരയിലെ ആരാധനാലയങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ ചരിത്രം സൃഷ്ടിക്കുകയാണ്. ഭാരതം സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കുമ്പോൾ ജാതി മത ഭേദമന്യേ ഓരോ പൗരനും അതേറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. രാഷ്‌ട്ര വൈഭത്തിന്റെ നിറവിലേക്ക് ഭാരതം നടന്നടുക്കുമ്പോൾ ഓരോ പൗരനും അഭിമാനിക്കാവുന്ന സുദിനമാണ് വന്നണയുന്നത്. മന്ത്രി മന്ദിരങ്ങളും , സർക്കാർ സ്ഥാപനങ്ങളും, വിദ്യാലയങ്ങളും മാത്രമല്ല ഇക്കുറി ആരാധനാലയങ്ങളും ഭാരതത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.
സ്വാതന്ത്ര്യ ദിനത്തിൽ കണ്ണിന് കുളിർമയേകുന്ന വർണ്ണ വിസ്മയം തീർത്തിരിക്കുകയാണ് വടക്കുംനാഥൻ ക്ഷേത്രവും, പുത്തൻ പള്ളിയും, മണക്കാട് കല്ലാട്ട്മുക്ക് ജുമാ മസ്ജിദും. സ്വാതന്ത്ര്യ പുലരിയിൽ ത്രിവർണ്ണ പതാകയിൽ മുങ്ങി കുളിച്ച് ആറടി നിൽക്കുന്ന വ്യത്യസ്തമായ കാഴ്ച് നാടിന്റെ ഐക്യത്തെയും അഖണ്ഡത്തെയും സൂചിപ്പിക്കുന്നതായി കാണണമെന്ന് വിവിധ മത മേലധ്യക്ഷന്മാർ പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം ഉയർത്തി പിടിച്ച് നാടും നാഗരിയും ഇന്ന് മതിമറന്നാഘോഷിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുൾക്കപ്പുറം രാജ്യം എന്ന സങ്കല്പമാണ് മറ്റെന്തിനേക്കാളും വലുത് എന്ന സന്ദേശം വിളിച്ചോതുന്നതാണ് ഇത്തരം കാഴ്ചകൾ.
ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യം വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നഗരങ്ങളും ഗ്രാമങ്ങളും, ഗിരിവർഗ്ഗ പ്രദേശങ്ങളുൾപ്പെടെ ഇന്ന് സ്വാതന്ത്ര്യ പുലരിയിൽ മതി മറന്നാറാടുകയാണ്.
Comments