ശ്രീനഗർ: ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. കശ്മീരി പണ്ഡിറ്റുകളായ രണ്ട് സഹോദരന്മാരെ ഭീകരർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. ഷോപ്പിയാനിലെ ഛോട്ടിഗാമിലാണ് സംഭവം.
സുനിൽ കുമാർ, പിന്റു കുമാർ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരിൽ 45-കാരനായ സുനിൽ കുമാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ സഹോദരന്റെ നില അതീവ ഗുരുതരമാണ്. ആപ്പിൾ തോട്ടത്തിലായിരുന്നു ആക്രമണത്തിനിരയായവർ ഉണ്ടായിരുന്നതെന്ന് കശ്മീർ പോലീസ് അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
മൂന്ന് ദിവസം മുമ്പ് കശ്മീരിൽ ഒരു വിവിധ ഭാഷാതൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ബന്ദിപോറയിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് അമ്രസ് ആണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി 12.20ഓടെയായിരുന്നു ആക്രമണം. 20-കാരനായിരുന്നു ഭീകരരുടെ തോക്കുകൾക്ക് ഇരയായത്. ഈ വർഷം കശ്മീരിൽ കൊല്ലപ്പെടുന്ന നാലാമത്തെ വിവിധ ഭാഷാ തൊഴിലാളിയായിരുന്നു അമ്രസ്.
Comments