ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനുള്ള അവസരം ഈ വർഷം പൊതുജനങ്ങൾക്കും ലഭിച്ചിരുന്നു. ദേശഭക്തിയോടെ ഉയർത്തിയ പതാക ഇനി എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് ഭൂരിഭാഗം പേരും.നമ്മുടെ ദേശീയ പതാക അഴിക്കുമ്പോഴും, ഉയർത്തുമ്പോഴും സൂക്ഷിക്കുമ്പോഴും, നീക്കം ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 2002 ലെ ഫ്‌ളാഗ് ഓഫ് കോഡിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ദേശീയ പതാക സൂക്ഷിക്കേണ്ട വിധം
പതാക താഴെ ഇറക്കിയ ശേഷം അത് സൂക്ഷിക്കാൻ പ്രത്യേക രീതിയാണ് പിന്തുടരുന്നത്. ആദ്യം പതാക സമാന്തരമായി പിടിക്കുക. കുങ്കുമവും പച്ചയും നിറമുള്ള വരകൾ കാണുന്ന വിധത്തിൽ വെള്ള ബാൻഡിനടിയിൽ കുങ്കുമവും പച്ചയും ഉള്ളഭാഗംചുരുട്ടുക. ശേഷം അശോകചക്രം,കുങ്കുമം, പച്ച നിറത്തിലുള്ള ബാന്റുകളുടെ ഭാഗങ്ങൾ മാത്രം കാണുന്ന വിധത്തിൽ വെള്ള ബാൻഡ് ഇരുവശത്തു നിന്നും മദ്ധ്യഭാഗത്തേക്ക് മടക്കിയിരിക്കണം.
കേടായ പതാക എന്ത് ചെയ്യണം
ദേശീയപതാകയ്‌ക്ക് കേടുപാടുകൾ സംഭവിച്ചാൽ ദേശീയപതാകയുടെ അന്തസ്സ് മുന്നിൽകണ്ട് കത്തിച്ചോ മറ്റെന്തെങ്കിലും രീതിയിലോ സ്വകാര്യമായി അതിനെ നീക്കം ചെയ്യാം.
കടലാസ് പതാക എങ്ങനെ നീക്കം ചെയ്യണം
കടലാസ് പതാകകൾ ഉപയോഗശേഷം നിലത്ത് ഉപേക്ഷിക്കാൻ പാടില്ല. ദേശീയപാതകയുടെ അന്തസ്സ് മാനിച്ചുകൊണ്ട് അത് സ്വകാര്യമായോ നശിപ്പിക്കാവൂ.
ദേശീയപതാകയെ അപമാനിച്ച പല കേസുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.ഒരു കൊടിമരത്തിൽ നിന്ന് ഒരേസമയം ദേശീയപതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ ഉയർത്താൻ പാടില്ല. മറ്റ് പതാകകളോ കൊടി തോരണങ്ങളോ ദേശീയ പതാകയ്‌ക്ക് മുകളിലോ അരികിലോ ഉയർത്തരുത്. പതാക ഉയർത്തിയിരിക്കുന്ന കൊടിമരത്തിനോ അതിന് മുകളിലോ പൂക്കൾ അല്ലെങ്കിൽ ഹാരങ്ങളോ ചിഹ്നങ്ങളോ ഉൾപ്പടെയുള്ള വസ്തുക്കൾ വയ്‌ക്കാൻ പാടില്ലെന്നും ഫ്‌ളാഗ് ഓഫ് കോഡിൽ വ്യക്തമാക്കുന്നുണ്ട്. ചിലർ അജ്ഞത കൊണ്ട് ചെയ്യുമ്പോൾ മറ്റൊരു വിഭാഗം ദേശീയപതാകയെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെ ചെയ്യുന്നു
Comments