മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വീർ സവർക്കറുടെ വേഷമണിഞ്ഞെത്തിയ കുട്ടിയുടെ സവർക്കർ എന്നെഴുതിയ ബോർഡ് എടുത്ത് മാറ്റിയതായി പരാതി.
സ്വാതന്ത്ര്യദിനാഘോഷയാത്രയിൽ എഴുപത്തിയഞ്ച് സ്വാതന്ത്ര്യസമരസേനാനികളുടെ പുനരാവിഷ്‌കരണം നടത്താൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിനായി സ്‌കൂളിലെ ഒരു അദ്ധ്യാപികയെ പിടിഎ ചുമതലപ്പെടുത്തുകയും ചെയ്തു.
ഘോഷയാത്ര ആരംഭിക്കുന്നതിന് മുൻപ് കുട്ടി അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉടൻ തന്നെ വീർ സവർക്കറുടെ വേഷമണിഞ്ഞ വിദ്യാർത്ഥിയെ ഗ്രീൻ റൂമിലെത്തിച്ച് സവർക്കർ എന്നെഴുതിയ പേപ്പർ അധികൃതർ എടുത്തുമാറ്റുകയായിരുന്നു.ചിലരുടെ വ്യക്തി താൽപര്യങ്ങൾക്കനുസരിച്ചാണ് വീർ സവർക്കറുടെ വേഷമണിഞ്ഞ കുട്ടിയെ അപമാനിച്ചതെന്നാണ് പരാതി. സംഭവത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ പുനരാവിഷ്‌ക്കരിക്കാൻ ചുമതലപ്പെടുത്തിയ അദ്ധ്യാപികയോട് വിശദീകരണം ചോദിക്കുകയാണ് സ്‌കൂൾ അധികൃതർ ചെയ്തത്.
കുട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ കീഴുപറമ്പ് പഞ്ചായത്ത് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും പ്രതിഷേധമാർച്ച് നടത്തി. വീർ സവർക്കറെ ഉൾപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
Comments