തെരുവു നായ്‌ക്കളെപ്പറ്റി ബോധവൽക്കരണ വീഡിയോ എടുക്കാനെത്തിയ ആളെ നായ ആക്രമിച്ചു. അലഞ്ഞു തിരിയുന്ന തെരുവ് നായ്‌ക്കളെപ്പറ്റിയും അവയുടെ ആക്രമണങ്ങളും ബന്ധപ്പെടുത്തി ഡോക്യുമെന്ററി സംവിധാനം ചെയ്യാനെത്തിയ മൈത്ര സ്വദേശി മോഹനനെ ആണ് നായ ആക്രമിച്ചത്.
പരിക്കേറ്റ മോഹനൻ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഓഗസ്റ്റ് 15 നായിരുന്നു സംഭവം നടന്നത്. ഡോക്യുമെന്ററി സംവിധാനം ചെയ്യാൻ കുണ്ടൂർ കടവിൽ എത്തിയതായിരുന്നു മോഹനൻ. ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായാണ് തെരുവ് നായ കടന്നാക്രമിച്ചത്.
തെരുവുനായ്‌ക്കളുടെ ആക്രമണവും പേവിഷബാധയും ചികിത്സയും സംബന്ധിച്ച വീഡിയോ പുറത്തിറക്കുന്നതിനായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. മൈത്ര മോഹനൻ തന്നെയാണ് ഇതിൽ അഭിനയിക്കുന്നതും.
















Comments