ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസ നേർന്ന് നടി അനുശ്രീ. ജന്മാഷ്‍ടമി നാളിൽ നാടെങ്ങും കൃഷ്ണരൂപം കെട്ടി ആഘോഷിക്കുമ്പോൾ അതിൽ പങ്കാളി ആയിരിക്കുകയാണ് അനുശ്രീയും. ശ്രീ കൃഷ്ണ വേഷത്തിലുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടി ആശംസ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്‍ടമിയും രോഹിണിയും ചേർന്ന നാളിൽ എല്ലാവർക്കും ശ്രീകൃഷ്‍ണ ജയന്തി ആശംസകൾ എന്നാണ് അനുശ്രീ പറഞ്ഞത്. അവതാര പുരുഷനായ ശ്രീകൃഷ്‍ണ ഭഗവാന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കട്ടെ എന്നും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുെവെച്ചുകൊണ്ട് നടി കുറിച്ചു. നിതിൻ നാരായണനാണ് ഫോട്ടോഗ്രാഫർ.
ഇതിന് മുമ്പും താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ അനുശ്രീ ഭാഗമായിട്ടുണ്ട്. ഭാരത മാതാവിന്റെയും രാധയുടെ വേഷങ്ങൾ അണിഞ്ഞ് ഘോഷയാത്രയിൽ പങ്കെടുത്ത നടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷവും ജന്മാഷ്‍ടമി നാളിൽ കണ്ണന്റെ രാധയായി അനുശ്രീ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.
Comments