ലക്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്ര നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹം കണ്ടെത്തി. ഹമിർപൂർ ജില്ലയിലെ പട്ടാര ഗ്രാമത്തിലായിരുന്നു സംഭവം. അപൂർവ്വ വിഷ്ണു വിഗ്രഹം കാണാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.
നൂറ്റാണ്ടുകൾക്ക് മുൻപ് വിഷ്ണു വിഗ്രഹമുണ്ടായിരുന്ന സ്ഥാനത്ത് ഹനുമാൻ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ വിശ്വസിച്ചു പോന്നിരുന്നത്. ഇതിനിടെ ക്ഷേത്രം പുന:നിർമ്മിക്കാൻ നാട്ടുകാർ ചേർന്ന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വിഷ്ണു വിഗ്രഹം കണ്ടത്.
വിഗ്രഹം കണ്ട വാർത്ത ഗ്രാമത്തിൽ കാട്ടുതീ പോലെ പടർന്നു.
സംഭവം അറിഞ്ഞ് വിഗ്രഹം ദർശിക്കാൻ നൂറുകണക്കിന് ആളുകളാണ് ക്ഷേത്ര പരിസരത്തേക്ക് എത്തിയത്. വിഷ്ണു വിഗ്രഹത്തിൽ തൊഴുത ശേഷമാണ് ഇവർ വീടുകളിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ വിഗ്രഹം ശ്രീ രാമ ജാനകി ക്ഷേത്രത്തിൽ സൂക്ഷിച്ചു. പിന്നീട് ഇത് പുരാവസ്തു വകുപ്പിന് കൈമാറുകയായിരുന്നു. 100 സെന്റീമീറ്റർ ഉയരവും, 50 സെന്റീ മീറ്റർ വീതിയുമാണ് വിഗ്രഹത്തിനുള്ളത്.
















Comments