ആരാധകർക്ക് അവേശമായി പുതിയ ഹോണ്ട ആക്ടിവ പ്രീമിയം എഡിഷൻ രാജ്യത്ത് അവതരിപ്പിച്ചു. 75,400 മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറും വില. ആക്ടിവ 6G DLX അപേക്ഷിച്ച് പുതിയ വാഹനത്തിന് 1,000 രൂപ കൂടുതലാണ്. പുതിയ നിറങ്ങൾക്കൊപ്പം, ആക്ടീവ 6G പ്രീമിയം എഡിഷനിൽ ഗോൾഡൻ ഫിനിഷ്ഡ് വീലുകളും മുൻ ഏപ്രണിൽ സ്വർണ്ണ നിറത്തിൽ പൂശിയ അലങ്കാരവും കാണാം. ആക്ടീവയുടെ ലോഗോ പോലും സ്വർണ്ണ നിറത്തിലാണ് നൽകിയിരിക്കുന്നത്.
ആക്ടിവ 6G പ്രീമിയം പതിപ്പിന്റെ രൂപകൽപ്പനയും ബോഡി വർക്കുകളും ലഭ്യമായ മറ്റ് വേരിയന്റുകളെപ്പോലെ തന്നെയാണ്. എന്നാൽ പുതിയ പതിപ്പ് മൂന്ന് പുതിയ നിറങ്ങളിൽ കമ്പനി വാദ്ഗാനം ചെയ്യുന്നു. മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാർസൽ ഗ്രീൻ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നിവയാണ് പുതിയ കളർ ഓപ്ഷനുകൾ. ഇതിന്റെ എൻജിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 109.51 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ എന്നിവ നിലനിർത്തുന്നു. അത് 8,000 ആർപിഎമ്മിൽ 7.68 ബിഎച്ച്പിയും 5,500 ആർപിഎമ്മിൽ 8.84 എൻഎം പീക്ക് ടോർക്കും നൽകുന്നു.
പഴയ ടെലിസ്‌കോപ്പിക് ഫ്രണ്ടും 3-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്‌പ്രിംഗ് ലോഡഡ് റിയർ സസ്പെൻഷൻ യൂണിറ്റും സ്‌കൂട്ടറിനുണ്ട്. 90/90-12 ഫ്രണ്ട്, 90/100-10 പിൻ ട്യൂബ്ലെസ് ടയറുകൾ, രണ്ടറ്റത്തും 130 എംഎം ഡ്രം ബ്രേക്കുകൾ. കൂടാതെ, അണ്ടർബോൺ സ്റ്റീൽ ഫ്രെയിമിനെ അടിസ്ഥാനമാക്കി, ഹോണ്ട ആക്ടിവ പ്രീമിയത്തിന് മുൻവശത്ത് ന്യൂ-ജെൻ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മൂന്ന്-ഘട്ട ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്കറും ലഭിക്കുന്നുണ്ട്.
Comments