ബംഗളൂരു: ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭഗവാൻ ശ്രീകൃഷ്ണനോട് ഉപമിച്ച് ബിജെപി നേതാവ് വാജു വാല. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ മഹാഭാരതകാലത്തെ ശ്രീകൃഷ്ണ ഭഗവാന്റേതിന് സമാനമാണെന്നാണ് മുൻ കർണാടക ഗവർണർ കൂടിയായ അദ്ദേഹം പറയുന്നത്. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നമ്മുടെ പ്രധാനമന്ത്രിയ്‌ക്ക് കഴിയട്ടെയെന്നും വാജു വാല ആശംസിച്ചു.
രാജ്‌കോട്ടിൽ ധർമ്മ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വാജു വാല പ്രധാനമന്ത്രിയെ ശ്രീകൃഷ്ണനോട് താരതമ്യം ചെയ്തത്. നരേന്ദ്ര മോദിയും ഭഗവാൻ ശ്രീകൃഷ്ണനും കുടുംബവാഴ്ചയെയും, സ്വജനപക്ഷപാതത്തിനെതിരെയും പോരാടിയവരാണ്. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. കുടുംബവാഴ്ചയ്‌ക്കും, സ്വജനപക്ഷപാതത്തിനുമെതിരെ പോരാടണം. മഹാഭാരത കാലത്ത് ശ്രീകൃഷ്ണനും ഇവയ്‌ക്കെതിരെ ശക്തമായി പോരാടിയിരുന്നു. ഇതിനെ അനുസ്മരിപ്പിക്കും വിധമാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെന്നും വാജു വാല കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ ബിജെപിയ്‌ക്ക് വിജയിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ അതിനർത്ഥം അസാദ്ധ്യമെന്നല്ല. അർപ്പണബോധത്തോടെയും, ദൃഢ നിശ്ചയത്തോടെയുമുള്ള പ്രവർത്തനങ്ങൾ ബിജെപിയ്‌ക്ക് അധികാരം നേടിത്തരുമെന്നും വാജുവാല വ്യക്തമാക്കി.
















Comments